Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനം ഏതെന്നറിയാതെ ...

സ്ഥാനം ഏതെന്നറിയാതെ  ജേക്കബ് തോമസ് ഇന്ന്  സർവിസിൽ തിരിച്ചെത്തും

text_fields
bookmark_border
സ്ഥാനം ഏതെന്നറിയാതെ  ജേക്കബ് തോമസ് ഇന്ന്  സർവിസിൽ തിരിച്ചെത്തും
cancel

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും. ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ത് പ​ദ​വി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ ഒ​ഴി​ഞ്ഞ ഐ.​എം.​ജി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യ​മി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​ക്കി​യെ​ങ്കി​ലും ജേ​ക്ക​ബ് തോ​മ​സി​നെ ഈ ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്.

ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഡി.​ജി.​പി​യാ​യി ജേ​ക്ക​ബ് തോ​മ​സ് മാ​റും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി‍​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​തി​ർ​ന്ന ഡി.​ജി.​പി​യെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഡി.​ജി.​പി സ്ഥാ​ന​ത്തേ​ക്ക് ജേ​ക്ക​ബ് തോ​മ​സി​നെ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട് സി.​പി.​എ​മ്മി​നും സി.​പി.​ഐ​ക്കും താ​ൽ​പ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജേ​ക്ക​ബ് തോ​മ​സി​നോ​ട് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി​യെ മ​റി​ക​ട​ന്ന് എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം. 

ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വീ​ണ്ടും പൊ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​രു​പ​ക്ഷേ പാ​ർ​ട്ടി​യു​ടെ താ​ൽ​പ​ര്യം ക​ണ്ട​റി​ഞ്ഞ് ബെ​ഹ്റ​യെ പൊ​ലീ​സ് ത​ല​പ്പ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ൽ സെ​ൻ​കു​മാ​റി​െൻറ വ​ഴി​യേ ജേ​ക്ക​ബ് തോ​മ​സി​നും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumardgpjacob thomasloknath behravigilance director
News Summary - jacob thomas return to service, dont know the post
Next Story