അനധികൃത സ്വത്ത്: ജേക്കബ് തോമസിനെതിരായ കേസിന് സ്റ്റേയില്ല
text_fieldsകൊച്ചി: തമിഴ്നാട്ടിൽ അനധികൃതമായി ഭൂമി വാങ്ങിയെന്ന പരാതിയിൽ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിന് സ്റ്റേയില്ല. ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസ് വി. ഷെർസി സ്റ്റേ ആവശ്യം നിരസിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി, ഹരജി ജൂലൈയിലേക്ക് മാറ്റി.
2001ൽ രാജപാളയത്ത് 50.33 ഏക്കർ ഭൂമി ജേക്കബ് തോമസിെൻറയും ഭാര്യയുടെയും പേരിൽ വാങ്ങിയത് വാർഷിക വരുമാനപത്രികയിൽ കാണിച്ചില്ലെന്നും 2017ൽ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിൽ ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിൽ ഇതു പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ജേക്കബ് തോമസിെൻറ പേരുള്ള മൂന്ന് ആധാരങ്ങൾ സർക്കാർ കോടതിയിൽ ഹാജരാക്കി. രണ്ട് ആധാരങ്ങളിലായി അമ്പതോളം ഏക്കറാണ് വാങ്ങിയത്. ചെന്നൈയിലെ ബിനാമി പ്രോപ്പർട്ടി അതോറിറ്റി ഈ ഭൂമി ജപ്തി ചെയ്തതായാണ് അറിഞ്ഞത്
