Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ് തോമസ് മാറേണ്ടതില്ലെന്ന് സി.പി.എം

text_fields
bookmark_border
ജേക്കബ് തോമസ് മാറേണ്ടതില്ലെന്ന് സി.പി.എം
cancel

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് സി.പി.എം. പാർട്ടി അവെയ്‌ലബ്ൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചർച്ച ചെയ്തു. വി.എസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് അറിയിച്ചത്.

അതേസമയം, ജേക്കബ് തോമസ് വിജിലന്‍സ് ‍ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ്. ഒാരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jacob thomas cpm available pb cpm
Next Story