Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയം വിരമിച്ചതായി...

സ്വയം വിരമിച്ചതായി പ്രഖ്യാപിക്കണമെന്ന്​ ജേക്കബ് തോമസി​െൻറ ഹരജി; സി.എ.ടി വിശദീകരണം തേടി

text_fields
bookmark_border
സ്വയം വിരമിച്ചതായി പ്രഖ്യാപിക്കണമെന്ന്​ ജേക്കബ് തോമസി​െൻറ ഹരജി; സി.എ.ടി വിശദീകരണം തേടി
cancel
കൊ​ച്ചി: താ​ൻ സ​ർ​വി​സി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി. ​ജി.​പി ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (സി.​എ.​ടി) കേ ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ്വ​യം വി​ര​മി​ക്ക​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 20ന് ​അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൾ ഇ​ന്ത്യ സ​ർ​വി​സ് ച​ട്ട​പ്ര​കാ​രം സ്വ​യം വി​ര​മി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി.

2017 ഡി​സം​ബ​ർ 19 മു​ത​ൽ അ​കാ​ര​ണ​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും പൊ​തു​സേ​വ​നം ന​ട​ത്താ​തെ ഖ​ജ​നാ​വി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റു​ന്ന​ത് അ​ധാ​ർ​മി​ക​വും അ​നു​ചി​ത​വു​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ജേ​ക്ക​ബ് തോ​മ​സി​​െൻറ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി സ​ർ​വി​സി​ൽ തി​രി​കെ​യെ​ടു​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ ജൂ​ലൈ 29ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പ് അ​ന്നു​ത​ന്നെ സ​ർ​ക്കാ​റി​ന്​ മെ​യി​ലി​ൽ അ​യ​ച്ചു​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ നി​യ​മ​നം ന​ൽ​കു​ക​യോ ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജോ​ലി​യോ​ട​്​ നീ​തി​പു​ല​ർ​ത്താ​നാ​വി​ല്ലെ​ന്ന്​ ഉ​റ​പ്പു​ള്ള​തി​നാ​ൽ നി​ല​വി​ലെ സ​ർ​ക്കാ​റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ സ്വ​യം വി​ര​മി​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വ്​ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് ക്ര​മ​പ്പെ​ടു​ത്ത​ണം, പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം വൈ​കാ​തെ ല​ഭ്യ​മാ​ക്ക​ണം, തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ ന​ൽ​ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomaskerala newsmalayalam newsCentral Administrative Tribunal
News Summary - jacob thomas-central administrative tribunal-kerala news
Next Story