Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജേക്കബ് തോമസിനെ സ്ഥാനത്തു നിന്ന് മാറ്റിയതാണെന്ന് എം.എം മണി
text_fieldsbookmark_border
മങ്കട: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയതാണെന്ന് വൈദ്യുത മന്ത്രി എം.എം.മണി. ഹൈകോടതിയുടെ വിമർശനം ശരിവെച്ചാണ് വിജിലൻസ് ഡയറക്ടറെ മാറ്റിയത്. ജേക്കബ് തോമസിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാലും നല്ല ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും മാറ്റേണ്ട സാഹചര്യം വന്നതിനാലാണ് മാറ്റിയതെന്നും മണി പറഞ്ഞു.
അഴിമതിക്കാർ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും എം.എം മണി ഉൾപ്പെടെ ആര് അഴിമതി നടത്തിയാലും ശിക്ഷിക്കെപ്പടണമെന്നും എം.എം മണി കൂട്ടിച്ചേർത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മങ്കട മണ്ഡലത്തിൽ പര്യടനത്തിനെത്തിയതായിരുന്നു എം.എം മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
