Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുത്തുള്ളവർക്കേ കല്ലേറ് കൊള്ളൂ; മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി: ജേക്കബ് തോമസ്

text_fields
bookmark_border
കരുത്തുള്ളവർക്കേ കല്ലേറ് കൊള്ളൂ; മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി: ജേക്കബ് തോമസ്
cancel

തിരുവനന്തപുരം: കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവർക്ക് അറിയാവുന്നത് കൊണ്ടാണ് താൻ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ആക്രമിക്കുന്നവർക്ക് അറിയാം കല്ലേറ് കൊണ്ട് താൻ വീണുപോകില്ലെന്ന്. മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജേക്കബ് തോമസ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ജോലി വെല്ലുവിളി ആകുമ്പോൾ എല്ലാവരടേയും പിന്തുണ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

വി​ജി​ല​ന്‍സ്  ഡ​യ​റ​ക്ട​ര്‍ സ്​​ഥാ​ന​ത്തു​നി​ന്ന്​ ജേ​ക്ക​ബ് തോ​മ​സി​നെ മാ​റ്റി​ല്ലെ​ന്ന്​ ഇന്നലെ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ സൂ​ച​ന ന​ല്‍കിയിരുന്നു. വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന്​ ജേ​ക്ക​ബ് തോ​മ​സി​നെ മാ​റ്റ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി​പേ​രു​ണ്ട്​. ആ ​ക​ട്ടി​ലു​ക​ണ്ട് പ​നി​ക്കേ​െ​ണ്ട​ന്നാ​ണ്​ അ​വ​രോ​ട്​ പ​റ​യാ​നു​ള്ള​തെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിയമസഭയിൽ മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടർക്കുള്ള പൂ​ർ​ണ​പി​ന്തു​ണ‍ അറിയിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jacob Thomas and Pinarayi vijayan
Next Story