‘നാം മുന്നോെട്ടന്ന്’ പറഞ്ഞവർ മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കണം –ജേക്കബ് തോമസ്
text_fieldsപൂന്തുറ: നാം മുന്നോെട്ടന്ന് പറഞ്ഞവർ എല്ലാവരും മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. മുന്നോട്ട് പോയവർ മുന്നിലുള്ളവരുടെ ചങ്ങാത്തം നോക്കിയാണ് പോകുന്നത്. ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നിധിയിലേക്ക് വ്യാപകമായി ഫണ്ടുകൾ എത്തിയിട്ടുണ്ട്. ഇടവകക്ക് ലഭിച്ച ഫണ്ട് ഇടവക വ്യക്തമാക്കിയിട്ടുണ്ട്. ആനിലക്ക് സർക്കാർ നിധിയിലേെക്കത്തിയ ഫണ്ടിെൻറ കണക്കുകൾ സർക്കാർ വ്യക്തമാക്കണമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ ഒാഖി ദുരന്തത്തിൽപെട്ടവർക്കുള്ള സഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടവകവികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ അധ്യക്ഷത വഹിച്ചു. പൂന്തുറ പുത്തൻപള്ളി ഇമാം അബുറയ്യാൻ ദാക്കീർ മൗലവി, ജമാഅത്ത് സെക്രട്ടറി അനസ്, കരയോഗം സെക്രട്ടറി സുരേഷ്കുമാർ, വാർഡ് കൗൺസിലർമാരായ പീറ്റർ സോളമൻ, പ്രിയബിജു എന്നിവർ സംസാരിച്ചു.
