Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി

text_fields
bookmark_border
ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി
cancel

തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ഓഖി വിഷയം ഉൾപ്പെടെ കാര്യങ്ങളിൽ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20നാണ് ജേക്കബ് തോമസിനെ സർക്കാർ സസ്‌പ​​​െൻറ്​ ചെയ്തത്. 

തുടർന്ന്,​ അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ അദ്ദേഹത്തെ വീണ്ടും സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്. 

കഴിഞ്ഞ എട്ട് മാസമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. ഒരു വർഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിറുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ,​ അതിന് ശേഷം സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ അനുമതി വാങ്ങണം.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jacob Thoams Suspension Extended to Four Months-Kerala News
Next Story