Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​ര​മാ​യി ജേ​ക്ക​ബ്...

താ​ര​മാ​യി ജേ​ക്ക​ബ് ഫി​ലി​പ്

text_fields
bookmark_border
താ​ര​മാ​യി ജേ​ക്ക​ബ് ഫി​ലി​പ്
cancel

ക​ല്ല​ട ബ​സി​ലെ ഞെ​ട്ടി​പ്പി​ക്കു​ന്ന അ​നു​ഭ​വം ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലൂ​ടെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ജേ​ക്ക​ബ് ഫി​ലി​പ്. യു​വാ​ക്ക​ളെ മ​ർ​ദി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം ര​ഹ​സ്യ​ മാ​യി ത​​െൻറ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ വി​ഡി​യോ​യും വി​ശ​ദീ​ക​ര​ണ പോ​സ്​​റ്റു​മാ​ണ് സം​ഭ​വം പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്. ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​രെ​ല്ലാം നി​സ്സ​ഹാ​യ​രാ​യി നി​ൽ​ക്കു​മ്പോ​ൾ ജീ​വ​ൻ പോ​ലും അ​പ​ക​ട​ത്തി​ലാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ട്ട​ടു​ത്തി​രു​ന്ന് ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് രം​ഗം പ​ക​ർ​ത്തി​യ​തെ​ന്ന് വി​ഡി​യോ​യി​ൽ നി​ന്നു​ത​ന്നെ വ്യ​ക്ത​മാ​ണ്.

പോ​സ്​​റ്റ്​ ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തേ​റ്റെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് പ​ത്ര-​ദൃ​ശ്യ-​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും സം​ഭ​വം വാ​ർ​ത്ത​യാ​യ​ത്. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യും പൊ​ലീ​സ് ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. 30,000ത്തി​ലേ​റെ പേ​ർ ഷെ​യ​ർ ചെ​യ്ത പോ​സ്​​റ്റി​ലെ വി​ഡി​യോ 15 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ക​ണ്ട​ത്. ഇ​തേ​തു​ട​ർ​ന്ന് ജേ​ക്ക​ബി​നെ​തിെ​ര​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.

ബസ്​ യാത്രക്കിടെ ദുരനുഭവമുണ്ടായാൽ ഉടൻ പൊലീസിനെ വിളിക്കണമെന്ന്​ ഡി.ജി.പി

തി​രു​വ​ന​ന്ത​പു​രം: ബ​സ്​ യാ​ത്ര​ക്കി​ടെ ദു​ര​നു​ഭ​വ​മു​ണ്ടാ​യാ​ൽ അ​പ്പോ​ൾ​ത​ന്നെ പൊ​ലീ​സി​നെ വി​ളി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഡി.​ജി.​പി. ക​ല്ല​ട ട്രാ​വ​ൽ​സി​​െൻറ ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്ന്​ ത​​െൻറ ഒൗ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ ​േപ​ജി​ൽ​ അ​ദ്ദേ​ഹം കു​റി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ അ​ടു​ത്ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട​ണം. ക​ല്ല​ട ബ​സി​ൽ ഈ​റോ​ഡി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ-​മെ​യി​ൽ വ​ഴി​യും ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ വ​ഴി​യും പ​രാ​തി ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBoycott KalladaKallada travels issue
News Summary - Jacob Philip's video on Kallada viral- Kerala news
Next Story