Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്ക ഇനി...

ചക്ക ഇനി സംസ്ഥാനത്തി​െൻറ ഒൗദ്യോഗിക പഴം

text_fields
bookmark_border
ചക്ക ഇനി സംസ്ഥാനത്തി​െൻറ ഒൗദ്യോഗിക പഴം
cancel

തിരുവനന്തപുരം: ചക്കയെ സംസ്ഥാനത്തി​​​െൻറ ഒൗദ്യോഗിക പഴമായി  പ്രഖ്യാപിച്ചു. നിയമസഭയിൽ കൃഷി വകുപ്പി​​​െൻറ ധനാഭ്യർഥന ചർച്ചക്ക്​ മറുപടി പറയവെ മന്ത്രി വി.എസ്​. സുനിൽകുമാറാണ്​ പ്രഖ്യാപനം നടത്തിയത്​.

ചക്കയിൽനിന്നും ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽനിന്നുമായി 30,000 കോടിയുടെ വരുമാനമുണ്ടാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. സംസ്ഥാനത്ത്​ 30 കോടിക്കും 60 കോടിക്കുമിടയിൽ ചക്ക ഉൽപാദിപ്പിക്കപ്പെടു​െന്നന്നാണ്​ ഏക​േദശ കണക്ക്​. ഒരിടത്തുപോലും തോട്ടമായി കൃഷി ചെയ്​തല്ല ചക്ക ഉൽപാദിപ്പിക്കുന്നത്​. വീട്ടുപറമ്പിൽ വളരുന്ന പ്ലാവിൽനിന്ന്​ ലഭിക്കുന്ന ചക്ക ജൈവികവും സ്വാഭാവികവുമായ ഫലമാണ്​. ഒരുതരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കുന്നില്ലെന്നത്​ ചക്കയുടെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.​

നേന്ത്രപ്പഴം, തേൻ എന്നിവയുടെ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി തൃശൂരിൽ അഗ്രോ പാർക്ക്​ ആരംഭിക്കും. 79 പഞ്ചായത്തിൽ  കേരഗ്രാമം പദ്ധതി നടപ്പാക്കും. പഞ്ചായത്ത്​ വിഹിതം കൂടി ചേർത്ത്​ 97 ലക്ഷം രൂപയാണ്​ ഇതിനായി വിനിയോഗിക്കുക. ഇതിൽ 20 ലക്ഷം രൂപ നാളികേരത്തി​​​െൻറ മൂല്യവർധിത ഉൽപന്നങ്ങൾക്കായി നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjack fruitmalayalam newsOfficial fruit
News Summary - Jack fruit selected as official fruit of Kerala- Kerala news
Next Story