Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏത്​ എതിരാളി വന്നാലും...

ഏത്​ എതിരാളി വന്നാലും ഞാൻ ജയിക്കും -മേഴ്​സിക്കുട്ടിയമ്മ

text_fields
bookmark_border
J Mercykkuttiyamma
cancel

കൊല്ലം: ​ഏത്​ എതിരാളി വന്നാലും കുണ്ടറയിൽ താൻ ജയിക്കുമെന്ന ആത്മ വിശ്വാസവുമായി മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. ​ഏറെ സസ്​പെൻസിനൊടുവിൽ കോൺഗ്രസ്​ പ്രഖ്യാപിച്ച പി.സി വിഷ്​ണുനാഥാണ്​ മേഴ്​സിക്കുട്ടിയമ്മയുടെ എതിരാളി.

പി.സി.വിഷ്​ണുനാഥിനേക്കാൾ ദീർഘമായ അനുഭവ സമ്പത്തുള്ളയാളാണ്​ താനെന്നും കുണ്ടറയുടെ മുക്കുംമൂലയും അറിയാവുന്ന ഒരാളെന്ന നിലയിൽ വിജയം ഉറപ്പാണെന്നും മേഴ്​സിക്കുട്ടിയമ്മ മാധ്യമങ്ങളോട്​ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന വിവാദമടക്കം മണ്ഡലത്തിൽ സജീവ ചർച്ചയാക്കിയാണ്​ യു.ഡി.എഫ്​ പ്രചാരണം. മേഴ്​സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്​ടർ പത്രിക നൽകിയിട്ടുണ്ട്​.

Show Full Article
TAGS:J Mercykutty Amma LDF 
Next Story