ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ലെന്നത് മാത്രമാണ് സർക്കാറിന്‍റെ വീഴ്ച -മേഴ്സിക്കുട്ടിയമ്മ
text_fieldsകൊല്ലം: ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നതുമാത്രമാണ് സർക്കാറിന്‍റെ വീഴ്ചയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
''ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത് നാടിനോടുള്ള ദ്രോഹമാണ്. ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ല. ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നതുമാത്രമാണ് സർക്കാറിന്‍റെ വീഴ്ച'' -മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായുള്ള ധാരണ പത്രം സർക്കാറിന്‍റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകൾ ഇന്ന് ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇ.എം.സി.സിയും സർക്കാരും തമ്മിലുള ധാരണ പ്രകാരണമാണ് കെ.എസ്.ഐ.എൻ.സി കരാർ ഒപ്പിട്ടതെന്ന് രേഖകളിൽ വ്യക്തമായിരുന്നു.