ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ ഹാജരായില്ല
text_fieldsപെരുമ്പാവൂര്‍: ആനക്കൊമ്പ് കേസില്‍ വെള്ളിയാഴ്ച മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കൊച്ചിയില്‍ നിന്നെത്തിയ മോഹന്‍ലാലിെൻറ അഭിഭാഷകന് കോടതിയില്‍ അവധി അപേക്ഷ നല്കി.
ഇതേതുടർന്ന് കേസ് ഫെബ്രുവരി പത്തിലേക്ക് നീട്ടി.
പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. 1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് ഗാര്‍ഡില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ് േഗറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയിലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ടുമെൻറില്‍ നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
