Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനക്കൊമ്പ് കേസ്: നടൻ മോഹൻലാൽ ഹൈകോടതിയിൽ ഹരജി നൽകി

text_fields
bookmark_border
കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം
Mohanlal
cancel

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഹൈകോടതിയിൽ ഹരജി നൽകി. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി നേരത്തെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് പരിഗണിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹരജിയിൽ പറയുന്നു.

2012ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍നിന്നാണ് ആദായനികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. സംഭവത്തില്‍ 2019 ഒക്ടോബര്‍ 11ന് മോഹന്‍ലാലിനെ പ്രതിയാക്കി കോടനാട് റേഞ്ച് ഓഫിസര്‍ കുറ്റംപത്രം സമര്‍പ്പിച്ചിരുന്നു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹരജി കോടതി തള്ളിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ivory case: Actor Mohanlal filed petition in High Court
Next Story