കേരകര്‍ഷക സംഘം സംസ്ഥാന പ്രസിഡൻറ് െഎ.വി ശശാങ്കൻ നിര്യാതനായി
text_fieldsകോഴിക്കോട്: സി.പി.ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയും കേരകര്‍ഷക സംഘം സംസ്ഥാന പ്രസിഡന്‍റുമായ ഐ.വി. ശശാങ്കന്‍ (68) നിര്യാതനായി. അന്തരിച്ച പ്രശസ്ത സംവിധായകൻ െഎ.വി. ശശിയുടെ സഹോദരൻ കൂടിയാണ് ശശാങ്കൻ.
കോഴിക്കോട് നടക്കാവിലെ വസതിയില്‍ വെച്ച് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
ആള്‍ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണയായി 15 വര്‍ഷത്തിലധികം സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി ഒരുപാട് കാലം പ്രവര്‍ത്തിച്ചു.
സി.പി.ഐ പ്രവര്‍ത്തകയും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷയുമായ ആശയാണ് ഭാര്യ. സ്രാവണ്‍, അനുശ്രീ എന്നിവരാണ് മക്കള്‍. ഐ വി സതീഷ് ബാബു സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
