Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീവ്ര വർഗീയത...

തീവ്ര വർഗീയത പ്രചരിപ്പിച്ചു: ലീഗ് വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി; നിലപാടുമാറ്റം​ അടിവരയിട്ട്​ സി.പി.എം അവലോകന റിപ്പോർട്ട്

text_fields
bookmark_border
തീവ്ര വർഗീയത പ്രചരിപ്പിച്ചു: ലീഗ് വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി; നിലപാടുമാറ്റം​ അടിവരയിട്ട്​ സി.പി.എം അവലോകന റിപ്പോർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളു​മ്പോ​ഴും മു​സ്​​ലിം​ലീ​ഗി​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി മു​ന്നോ​ട്ടു​വെ​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച്​ സി.​പി.​എം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച മു​സ്​​ലിം ലീ​ഗ് വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ക്താ​ക്ക​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ട്ടു​പോ​യ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലെ ‘എ​തി​രാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജാ​തി -മ​ത സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ടും’ എ​ന്ന ഭാ​ഗ​ത്തെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

‘മു​സ്​​ലിം​ലീ​ഗ് സാ​മു​ദാ​യി​ക പാ​ർ​ട്ടി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളോ​ടും മൃ​ദു​വാ​യ സ​മീ​പ​നം പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ അ​വ​രു​ടെ അ​ക​ത്തും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലും തീ​വ്ര​മാ​യ വ​ർ​ഗീ​യ​ത​യി​ലൂ​ന്നി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു.

മു​സ്​​ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​സ്​​ലിം ലീ​ഗ് ശ​ക്ത​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​വേ​ല​ക​ൾ ന​ട​ത്തു​ന്ന​തി​ന് അ​വ​ർ ത​യാ​റാ​യി’​എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​സ്​​ലിം​ലീ​ഗ്​ വ​ർ​ഗീ​യ പാ​ർ​ട്ടി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്ന സി.​പി.​എം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ്​ ന​യം മാ​റ്റി​ത്തു​ട​ങ്ങി​യ​ത്.

മു​സ്​​ലിം​ലീ​ഗ്​ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ പ്രോ​ത്​​സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്​ ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷ​മു​ള്ള നി​ല​പാ​ടെ​ങ്കി​ൽ നി​യ​മ​സ​ഭ തോ​ൽ​വി​യോ​ടെ​യാ​ണ്​ ബി.​ജെ.​പി​യെ നേ​രി​ടു​ന്ന​തി​ന്​ സ​മാ​നം ലീ​ഗി​നെ​യും വ​ർ​ഗീ​യ​മു​ദ്ര​യ​ടി​ച്ചു​ള്ള നേ​ർ​ക്കു​നേ​ർ ശ്ര​മ​ങ്ങ​ൾ​ക്ക്​ പാ​ർ​ട്ടി ത​യാ​റാ​വു​ന്ന​ത്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ ആ​ശ​യ​ങ്ങ​ൾ പ​ല മേ​ഖ​ല​ക​ളി​ലും സ്വാം​ശീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ലീ​ഗ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലെ മ​റ്റൊ​രു വി​മ​ർ​ശ​നം.

മു​സ്​​ലിം മ​ത വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ മ​ത​ത്തി​ന്റെ ച​ര്യ അ​നു​സ​രി​ക്കു​ന്ന​വ​ര​ല്ലെ​ന്ന പ്ര​ചാ​ര​ണം വ​രെ അ​ഴി​ച്ചു​വി​ടു​ന്ന നി​ല​യു​ണ്ടാ​യി. ഈ ​രാ​ഷ്ട്രീ​യ​ത്തെ തു​റ​ന്നു​കാ​ട്ടു​ക​യെ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

‘2021ലെ ​തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​തി​ന്​ പി​ന്നി​ൽ എ​ല്ലാ സാ​മൂ​ഹ്യ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ന​മു​ക്കു​ണ്ടാ​യി​രു​ന്നു (സി.​പി.​എ​മ്മി​ന്). ഇ​തി​ൽ നി​ന്ന്​ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ ന​മ്മ​ളി​ൽ നി​ന്ന്​ അ​ക​റ്റു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ​ദ്ധ​തി​ക​ൾ ലീ​ഗി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ യു.​ഡി.​എ​ഫ്​ ന​ട​പ്പാ​ക്കി.

അ​ധി​കാ​ര​ത്തി​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും എ​ത്തി​ച്ചേ​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കോ​ൺ​ഗ്ര​സും ഇ​ത്ത​രം ആ​ശ​യ​ഗ​തി​ക​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു. മ​ത​രാ​ഷ്ട്ര​വാ​ദി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന, ക​മ്യൂ​ണി​സ്റ്റു​കാ​ർ മ​ത​വി​രു​ദ്ധ​രാ​ണെ​ന്ന ആ​ശ​യ​ഗ​തി​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ച​രി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഇ​ത്ത​രം പ്ര​ചാ​ര​ണം ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ’​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ല​പ്പു​റം ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​ന്റെ ഭാ​ഗ​ത്ത് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ, എ​ല്ലാ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യും സ​ന്ധി ചെ​യ്ത് അ​ധി​കാ​ര​മു​റ​പ്പി​ക്കു​ന്ന മു​സ്​​ലിം ലീ​ഗി​നെ തു​റ​ന്നു​കാ​ണി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഒ​പ്പം ഈ ​മേ​ഖ​ല​യി​ലെ പു​രോ​ഗ​മ​ന ധാ​ര​ക​ളു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​യ​ണ​മെ​ന്ന പ​രാ​മ​ർ​ശ​മു​ണ്ടെ​ങ്കി​ലും ഏ​താ​ണ് ‘പു​രോ​ഗ​മ​ന ധാ​ര’​ക​ളെ​ന്ന​തി​ൽ അ​ധി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ല്ല. സം​ഘ്പ​രി​വാ​റി​ന്റെ നി​ല​പാ​ടു​ക​ളെ എ​തി​ർ​ത്താ​ൽ ഹി​ന്ദു​വി​രു​ദ്ധ​മെ​ന്നും മു​സ്​​ലിം ലീ​ഗി​ന്റെ​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ​യും സ​മീ​പ​ന​ത്തെ തു​റ​ന്നു​കാ​ട്ടു​മ്പോ​ൾ മു​സ്​​ലിം വി​രു​ദ്ധ​മാ​ണെ​ന്നു​മു​ള്ള ന​രേ​ഷ​ൻ ബോ​ധ​പൂ​ർ​വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

രാ​ജ്യ​ത്ത് സം​ഘ്പ​രി​വാ​ർ ന​ട​പ്പാ​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് അ​ജ​ണ്ട​ക​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ച് മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ ലാ​ഭം നേ​ടാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് യു.​ഡി.​എ​ഫ് ന​ട​ത്തി​യ​ത്. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യോ​ട് എ​ൽ.​ഡി.​എ​ഫും സി.​പി.​എ​മ്മും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​ഞ്ഞു. എ​ൽ.​ഡി.​എ​ഫി​നു​ണ്ടാ​യ ജ​ന​പി​ന്തു​ണ​യി​ൽ ഇ​ടി​വു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ഘ​ട​ക​മാ​യി ഇ​ത് പ്ര​വ​ർ​ത്തി​ച്ചു. ഇ​ത് പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ട​ത്ര ന​മു​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല. ബി.​ജെ.​പി​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് സീ​റ്റു​ക​ൾ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും റി​​​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsassembly electionCPM.Review Report
News Summary - IUML Spread Communal Politics: CPM Review Report
Next Story