Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളെ തിരി​െകകൊണ്ടുവരണം; മുസ്​ലിം ലീഗ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി

text_fields
bookmark_border
പ്രവാസികളെ തിരി​െകകൊണ്ടുവരണം; മുസ്​ലിം ലീഗ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി
cancel

മലപ്പുറം: പ്രവാസി ഇന്ത്യക്കാരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് മതിയായ ചികിത്സ ഉറപ്പാക്കാൻ നടപടിയുണ്ടാ വണമെന്ന് ആവശ്യപ്പെട്ട്​ മുസ്​ലിംലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്​ദുൽ വഹാബ് എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ മഹാഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍തന്നെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ കാര്യം പ്രത്യേകമായി പരിഗണിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

ദുബൈ പോലുള്ള പ്രദേശങ്ങളില്‍ ഐ​െസാ​േലഷന്‍ കേന്ദ്രങ്ങള്‍ തിങ്ങിനിറഞ്ഞതായ റിപ്പോര്‍ട്ടുണ്ട്. ഇത് സാമൂഹിക വ്യാപനത്തിനും ഭക്ഷണം, ചികിത്സ എന്നിവയും മറ്റ് അടിയന്തര സേവനങ്ങളും ലഭ്യമാവാത്ത സ്ഥിതിയുമുണ്ടാക്കുമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iuml mp's send letters to prime minister
Next Story