Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം. ഷാജി

text_fields
bookmark_border
കുന്ദമംഗലത്ത് യുവനേതാവ് ഫാത്തിമ തഹ്ലിയ
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം. ഷാജി
cancel

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിം ലീഗിൽ നിർണായക ധാരണ. നിലവിൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറും. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറുന്ന വേങ്ങര സീറ്റിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. കാസർകോട് മണ്ഡലത്തിൽ ഷാജിയെ മത്സരിപ്പിക്കുന്നതിനോട് പ്രാദേശിക തലത്തിൽ നിലനിന്നിരുന്ന എതിർപ്പുകളുണ്ടായിരുന്നു. കുന്ദമംഗലം പിടക്കാൻ യുവ വനിതാനേതാവ് ഫാത്തിമ തഹ്ലിയെയാണ് ലീഗ് കളത്തിലിറക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കൊടുവള്ളിയിൽ നിന്നും ജനവിധി തേടും.

അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ധാരണയായിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറത്ത് ലീഗ് നേതൃയോഗം നടന്നു. ഇന്ന് വൈകുന്നേരത്തോടെ ചർച്ചകൾ പൂർത്തിയാക്കി, നാളെയോടെ ഔദ്യോഗിക സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IUML Finalizes Election Strategy: PK Kunhalikutty to Shift to Malappuram, KM Shaji Slated for Vengara
Next Story