Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പി​.കെ.കുഞ്ഞാലിക്കുട്ടിക്കെതി​െര വ്യാജവാർത്തയെന്ന്​; കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിംലീഗ്​
cancel
Homechevron_rightNewschevron_rightKeralachevron_right...

പി​.കെ.കുഞ്ഞാലിക്കുട്ടിക്കെതി​െര വ്യാജവാർത്തയെന്ന്​; കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിംലീഗ്​

text_fields
bookmark_border

കോഴിക്കോട്​: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നതെന്ന്​ മുസ്​ലിംലീഗ്​ ആരോപിച്ചു.

മറ്റൊരു മാധ്യമവും ഇക്കാര്യം ഏറ്റെടുത്തില്ല. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ. കൈരളി ചാനലിൽ വന്ന വാർത്ത ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന്​ ലീഗ്​ കൂട്ടിച്ചേർത്തു.

ജലീലിനെതിരായ സമരം ഖുർആൻ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്​. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാർട്ടി ചാനൽ രംഗത്ത് വരുന്നതെന്നും മുസ്​ലിംലീഗ്​ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlPK KunhalikuttyKairali tv
Next Story