Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തെ കോവിഡ്​...

മലപ്പുറത്തെ കോവിഡ്​ പ്രതിരോധത്തിന്​​ 10കോടിയുടെ വിഭവസമാഹരണവുമായി ലീഗ്​

text_fields
bookmark_border
മലപ്പുറത്തെ കോവിഡ്​ പ്രതിരോധത്തിന്​​ 10കോടിയുടെ  വിഭവസമാഹരണവുമായി ലീഗ്​
cancel

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ല മുസ്​ലിംലീഗ് കമ്മറ്റി പ്രഖ്യാപിച്ച 10കോടിയുടെ വിഭവ സമാഹരണ യജ്ഞം ആരംഭിച്ചു.

പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനിൽ നിന്നും സ്വീകരിച്ച് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

​കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയും ചികിത്സ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം വർധിക്കുകയും ചെയ്​ത സാഹചര്യത്തിൽ കലക്​ടർ കെ.ഗോപാലകൃഷ്​ണൻ മുസ്​ലിംലീഗ്​ ജില്ല അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതി​നെത്തുടർന്ന്​ മുസ്​ലിംലീഗ്​ എം.പിമാർ, എം.എൽ.എമാർ അടക്കമുള്ളവരുടെ ഓൺലൈൻ യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlmalappuram covid
Next Story