Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസച്ചാർ കമ്മിറ്റി...

സച്ചാർ കമ്മിറ്റി സ്​കീം നടപ്പാക്കാൻ പ്രത്യേക സംവിധാനം വേണമെന്ന്​ കുഞ്ഞാലിക്കുട്ടി, സ്​കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന്​ ഐ.എൻ.എൽ

text_fields
bookmark_border
സച്ചാർ കമ്മിറ്റി സ്​കീം നടപ്പാക്കാൻ പ്രത്യേക സംവിധാനം വേണമെന്ന്​ കുഞ്ഞാലിക്കുട്ടി, സ്​കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന്​ ഐ.എൻ.എൽ
cancel

തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തിൽ സച്ചാർ കമ്മിറ്റി സ്​കീം നടപ്പാക്കാൻ പ്രത്യേക സെല്ലോ ബോ​ർഡോ രൂപവത്​കരിച്ച്​ പിന്നാക്കമായ മുസ്​ലിം സമുദായത്തിന്​ ആനുകൂല്യം നൂറുശതമാനം നൽകണമെന്ന് മുഖ്യമന്ത്രിയുടെ ​േ സർവകക്ഷി യോഗത്തിൽ​ മുസ്​ലിം ലീഗിനെ പ്രതിനിധീകരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾക്ക്​ പൊതുവായി നൽകുന്ന ആനുകൂല്യങ്ങൾ സെൻസസ്​ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി അർഹതയുള്ളവർക്ക്​ നൽകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ സമുദായ സ്​പർധ ഒഴിവാക്കാനും ആനുകൂല്യങ്ങൾ നൽകുന്നതിലെ സുതാര്യത ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്​കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന്​ ഐ.എൻ.എൽ

റദ്ദാക്കപ്പെട്ട മുസ്​ലിം വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്​ പദ്ധതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ​െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിൽ ആവശ്യപ്പെട്ടു. സച്ചാർ റിപ്പോർട്ട്​ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി 2008ൽ രൂപംകൊടുത്ത ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്​സുകളിലേക്കുള്ള 15000ത്തോളം കുട്ടികളുടെ സ്​കോളർഷിപ്പാണ്​ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്​. സാമൂഹികവും വിദ്യാഭ്യാസപരവുമായി ഇപ്പോഴും പിന്നാക്കം നിൽക്കുന്ന ജനസമൂഹത്തി​െൻറ ശാക്തീകരണ വഴിയിലെ കനത്ത ആഘാതമാണ്​ വിധി. കോടതി തീർപ്പ്​ ഉടൻ തിരുത്തപ്പെടേണ്ടതുണ്ട്​. വിദഗ്ധ സമിതിയുണ്ടാക്കി വിഷയത്തി​െൻറ വിവിധ മാനങ്ങൾ പഠിച്ച്​ സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അന്തസ്സത്ത ചോർന്നുപോകാത്ത ബദൽ സ്​കീമിന്​ എത്രയും പെ​െട്ടന്ന്​ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlinlminority welfare schemes
News Summary - iuml and inl about minority welfare schemes
Next Story