മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഈവനിങ് ന്യൂസ് വായിക്കാനല്ല -ഇ.ടി
text_fieldsമലപ്പുറം: ഈവനിങ് ന്യൂസ് വായിക്കാനല്ല മുഖ്യമന്ത്രിയെയും സർക്കാരിനെയും ജനം തെരഞ്ഞെടുത്തതെന്നും അടിയന്തിര ഇടപെടൽ നടത്തി പ്രവാസികളുടെയടക്കം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദേശത്ത് നിന്ന് മടങ്ങുന്നവർക്ക് കോവിഡ് ടെസ്റ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കൽ മുസ് ലിം ലീഗ് എം.പിമാരും എം.എൽ.എമാരും നടത്തിയ പ്രതിഷേധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.എൻ.എ ഖാദർ, എം. ഉമ്മർ, പി. ഉബൈദുല്ല, ആബിദ് ഹുൈസൻ തങ്ങൾ, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
