Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയരാഘവ​െൻറ നിലപാടിനെ...

വിജയരാഘവ​െൻറ നിലപാടിനെ മതേതരകേരളം തള്ളിക്കളയും -​മുസ്​ലിം ലീഗ്​

text_fields
bookmark_border
pma salam
cancel

കോഴിക്കോട്​: പാലാ ബിഷപ്പി​െൻറ വിവാദ പ്രസ്​താവനയെ തുടർന്ന് കലുഷിതമായ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ പരസ്​പര വിശ്വാസവും സൗഹർദവും വളർത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ശ്രമങ്ങളെ വർഗീയമായി ചിത്രീകരിക്കുന്ന സി.പി.എം ​െസക്രട്ടറി എ. വിജയരാഘവ​െൻറ നിലപാടിനെ മതേതരകേരളം തള്ളിക്കളയുമെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ബിഷപ്പി​െൻറ പ്രസ്​താവനയിൽ ആകുലരായ സമുദായത്തെ ആശ്വസിപ്പിക്കുകയോ പ്രശ്​നപരിഹാരത്തിന് ശ്രമിക്കുകയോ ചെയ്യാതെ കുറ്റകരമായ നിസ്സംഗത പാലിച്ച കേരള സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന ​െസക്രട്ടറിയുടെ ലക്ഷ്യം വ്യക്തമാണ്.

സർക്കാർ നിർവഹിക്കാതെ പോയ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സമുദായങ്ങൾ തമ്മിൽ സംശയവും വെറുപ്പും വളർത്തി രാഷ്​ട്രീയ മുതലെടുപ്പുനടത്താനുള്ള സി.പി.എം നീക്കം കേരളത്തിൽ വിലപ്പോവില്ല. രാജ്യത്ത് ബി.ജെ.പി ആസൂത്രണം ചെയ്​ത് നടപ്പാക്കിവരുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തി​െൻറ കേരളത്തിലെ പ്രയോക്താക്കളാകാനാണ് സി.പി.എം മുൻകാലങ്ങളിലും ശ്രമിച്ചിട്ടുള്ളത്. സമാധാനവും സൗഹാർദവും മുന്നോട്ടു കൊണ്ടുപോകാനുള്ള കോൺഗ്രസി​െൻറയും യു.ഡി.എഫി​െൻറയും എല്ലാശ്രമങ്ങൾക്കും ലീഗ് അകമഴിഞ്ഞ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumla vijayaraghavan
News Summary - iuml against a vijayaraghavan
Next Story