Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.ടി@സ്കൂൾ പദ്ധതിയിലെ...

ഐ.ടി@സ്കൂൾ പദ്ധതിയിലെ വീഴ്​ച സുപ്രീം കോടതിയിൽ

text_fields
bookmark_border
ഐ.ടി@സ്കൂൾ പദ്ധതിയിലെ വീഴ്​ച സുപ്രീം കോടതിയിൽ
cancel

മ​ല​പ്പു​റം: ഐ.​ടി അ​ധി​ഷ്​​ഠി​ത പ​ഠ​നം സാ​ർ​വ​ത്രി​ക​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്​​കൂ​ൾ അ​ധ്യാ​പ ​ക​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ക​മ്പ്യൂ​ട്ട​റു​ക​ളും നെ​റ്റ് ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ്പാ​ക ്കി​യ ഐ.​ടി@​സ്കൂ​ൾ പ​ദ്ധ​തി​യി​ലെ വീ​ഴ്​​ച സു​പ്രീം​കോ​ട​തി​യി​ൽ.

2011ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വി​പ്രോ, എ​ച്ച്.​സി.​എ​ൽ, ചി​രാ​ഗ് ക​മ്പ​നി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ വി​ത​ര​ണം ചെ​യ്ത​ത്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ച്ച അ​ധ്യാ​പ​ക​ർ ഏ​ഴ്​ വ​ർ​ഷ​ത്തോ​ള​മാ​യി ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ൽ നി​യ​മ​യു​ദ്ധ​ത്തി​ലാ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തെ ഒാ​ൺ​സൈ​റ്റ് വാ​റ​ൻ​റി, ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത് ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഓ​രോ ദി​വ​സ​ത്തി​നും 100 രൂ​പ വീ​തം ന​ഷ്​​ട​പ​രി​ഹാ​രം എ​ന്നി​വ വ്യ​വ​സ്ഥ​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, ചി​രാ​ഗ് ബ്രാ​ൻ​ഡു​ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യ ആ​ർ.​പി ഇ​ൻ​ഫോ​സി​സ്​​റ്റം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സു​ക​ൾ 2012ൽ ​പൂ​ട്ടി. പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ഐ.​ടി@​സ്കൂ​ൾ പ​ദ്ധ​തി അ​ധി​കൃ​ത​ർ​ സ​മീ​പി​ച്ച് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ക​മ്പ​നി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും മ​റു​പ​ടി ന​ൽ​കി. ഐ.​ടി@​സ്കൂ​ൾ കേ​ര​ള​യു​ടെ അ​ന്ന​ത്തെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​തെ​ന്നും ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന റോ​ഡ്ഷോ​യും ഒാ​ർ​ഡ​ർ ബു​ക്കി​ങ്ങും ന​ട​ന്ന​ത് ജി​ല്ല ഓ​ഫി​സി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണെ​ന്നും അ​ധ്യാ​പ​ക​ർ വാ​ദി​ച്ചു. തു​ട​ർ​ന്ന്,​ മ​ല​പ്പു​റം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച്​ അ​ധ്യാ​പ​ക​ർ അ​നു​കൂ​ല വി​ധി നേ​ടി. ഇ​തി​നെ​തി​രെ സം​സ്ഥാ​ന ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ഐ.​ടി@​സ്​​കൂ​ൾ അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്ക്​ അ​നു​കൂ​ല​വി​ധി​യു​ണ്ടാ​യി. ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​നി​ൽ ഐ.​ടി@​സ്കൂ​ൾ പ​ദ്ധ​തി അ​ധി​കൃ​ത​ർ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. അ​തി​ലും വി​ധി എ​തി​രാ​യ​തോ​െ​ട വീ​ണ്ടും അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIT School
News Summary - IT@School at Supreme Court-Kerala News
Next Story