Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.ഐ വന്നാൽ...

സി.ബി.ഐ വന്നാൽ കുഴപ്പമില്ല, നിയമപരമായി നിലനിൽക്കില്ല; പുനർജനി അന്വേഷണത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയിൽ ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. ഏത് രീതിയിൽ അന്വേഷിച്ചാണ് ഇത് നിലനിൽക്കില്ല. നൂറ് ശതമാനം കൃത്യമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നേരത്തെയും അന്വേഷണത്തിനോട് സഹകരിച്ചിട്ടുണ്ട്. സി.ബി.ഐ വന്നാലും കുഴപ്പമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനിൽക്കില്ല. മാർച്ചിൽ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്'. സതീശന്‍ പറഞ്ഞു.

എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശിപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം, സതീശനെതിരായ കേസ് തെരഞ്ഞെടുപ്പിലെ ചെപ്പടിവിദ്യ ആണെന്നായിരുന്നു കെ.സി വേണുഗോപാൽ എം.പിയുടെ പ്രതികരണം. മോദിയെ സുഖിപ്പിച്ച് എങ്ങനെ ഭരണം നിലനിർത്താം എന്നാണ് ഇടതുസർക്കാർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും കെ. സുധാകരൻ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വി.ഡി സതീശനെതിരായ അന്വേഷണ ശിപാർശയിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രതികരിച്ചു. വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചു പണം ഉപയോഗിച്ചതാണ് കേസ്. സിബിഐ അന്വേഷണം എല്ലാത്തിന്റെയും അവസാന വാക്കാമെന്ന് കരുതാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട്‌ വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്‌.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നത്.

പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരെ ഇ.ഡിയും അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

എഫ്‌.സി.ആർ.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.

എഫ്.സി.ആർ.എ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം രണ്ടിലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.

മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യു.കെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ. യു.കെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻ.ജി.ഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌.സി.ആർ.എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യു.കെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ അഭ്യർഥിക്കുന്ന വിഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIVD Satheesanpunarjani case
News Summary - It's okay if the CBI comes, we will confront it politically; VD Satheesan responds to the Punarjani investigation
Next Story