Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോപണത്തിലുറച്ച് കുമ്മനം; ജയിലിൽ പോകാനും മടിയില്ല

text_fields
bookmark_border
ആരോപണത്തിലുറച്ച് കുമ്മനം; ജയിലിൽ പോകാനും മടിയില്ല
cancel

കണ്ണൂര്‍: താൻ പ്രചിരിപ്പിച്ചത് വ്യാജ വീഡിയോ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. ആർ.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനമെന്ന തരത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് എസ്.എഫ്‌.ഐ നേതാവ് പരാതി നല്‍കിയ ശേഷവും താൻ പോസ്റ്റ് ചെയ്തത് ആഘോഷ പ്രകടനത്തിന്‍റെ വീഡിയോയാണെന്ന നിലപാടില്‍ ഉറച്ചു നിൽക്കുന്നതായി കുമ്മനം രാജശേഖരന്‍ അറിയിച്ചു.

ബിജുവിന്‍റെ മരണം സി.പി.എമ്മുകാര്‍ ആഘോഷിക്കുന്നതിന്‍റെ വിഡിയോ തന്നെയാണത്. ഇതിന്‍റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക വഴി കണ്ണൂരില്‍ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ സംഘര്‍ഷമുണ്ടാക്കാൻ മന:പ്പൂർവം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Its not fake video; Ready to go for Jail: Kummanam
Next Story