Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 കോടി രൂപ...

10 കോടി രൂപ കെട്ടിവച്ചാൽ മാത്രമെ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി

text_fields
bookmark_border
10 കോടി രൂപ കെട്ടിവച്ചാൽ മാത്രമെ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി
cancel
camera_alt

കടൽക്കൊല കേസിൽ പ്രതിചേർക്കപ്പെട്ട ലാത്തോറെ മാസി മിലിയാനോ, സാൽവതോറെ ജിറോൺ എന്നിവർ

ന്യൂഡൽഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി. നേരത്തെ ​െകട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം കെട്ടിവെച്ചാൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്​റ്റിൻ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ്​ ആന്‍റണീസ് ബോട്ട് ഉടമ ​െഫ്രഡിയും നഷ്​ടപരിഹാര തുക സ്വീകരിക്കാമെന്ന്​ വ്യക്തമാക്കിയാതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്​തു.

പണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിലാണ്​ ഇറ്റലി നിക്ഷേപിക്കേണ്ടത്​. ആ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ കെട്ടി വയ്ക്കണം. അതിന് ശേഷമേ കേസ്​ നടപടികൾ അവസാനിപ്പക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്​തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italian marines casesupreme court10 crore
News Summary - Italian marines case: Supreme Court will terminate the proceedings only if Rs 10 crore is tied up
Next Story