പട്ടിക വൈകിപ്പിച്ച് ലീഗിെൻറ പൂഴിക്കടകൻ
text_fieldsകോഴിക്കോട്: നേരത്തേ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുേമ്പാൾ സീറ്റ്മോഹികൾ മറുകണ്ടം ചാടുന്നത് തടയാൻ ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിച്ച് മുസ്ലിംലീഗ്.
ചർച്ചകളും മറ്റുമായി സ്വാഭാവികമായി തീരുമാനം നീണ്ടെങ്കിലും എതിരാളികൾക്ക് പഴുതുകൊടുക്കാതെ സ്ഥാനാർഥികളെ രംഗത്തിറക്കുകയെന്നതായിരുന്നു പാർട്ടി തന്ത്രം. ലീഗ് വിമതരെ ചാക്കിടുന്നതിൽ മിടുക്കരായ സി.പി.എമ്മിെൻറ സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷം സ്വന്തം സ്ഥാനാർഥികളെ അവതരിപ്പിക്കുകയെന്നതായിരുന്നു പാർട്ടിയുടെ പൂഴിക്കടകൻ അടവ്. കഴിഞ്ഞ തവണത്തെ തിക്താനുഭവമാണ് ലീഗിെൻറ മനംമാറ്റത്തിന് മുഖ്യകാരണം. 2016ൽ ആദ്യപട്ടിക പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പിന് 70 ദിവസം മുമ്പായിരുന്നു. 2016 മാർച്ച് മൂന്നിനായിരുന്നു ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളെ ലീഗ് പ്രഖ്യാപിച്ചത്.
ബാക്കിയുള്ള സ്ഥാനാർഥികളെയും തീരുമാനിച്ചശേഷമാണ് സി.പി.എം പട്ടിക പുറത്തിറക്കിയിരുന്നത്. െകാടുവള്ളി മണ്ഡലത്തിൽ സീറ്റ് പ്രതീക്ഷിച്ച അന്നത്തെ ജില്ല സെക്രട്ടറി കാരാട്ട് റസാഖ് ഇരുട്ടിവെളുത്തപ്പോൾ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
സി.പി.എം സ്ഥാനാർഥികളെ തീരുമാനിക്കാതിരുന്നതിനാൽ റസാഖിെൻറ എൽ.ഡി.എഫ് പ്രവേശനം എളുപ്പവുമായി. 2006ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പി.ടി.എ റഹീമും മറുഭാഗത്തെത്തി മത്സരിച്ചത്. ഇത്തവണ പ്രഖ്യാപനം കഴിഞ്ഞ് സി.പി.എം സ്ഥാനാർഥികെളല്ലാം മണ്ഡലങ്ങളിൽ സജീവമാണ്. ലീഗിൽ ഏതെങ്കിലും അസംതൃപ്തരുണ്ടെങ്കിൽ മറുഭാഗത്ത് മത്സരിക്കാൻ അവസരമില്ലാത്തതിനാൽ അടങ്ങിയിരിക്കുമെന്നാണ് നേതൃത്വത്തിെൻറ പ്രതീക്ഷ.
ലീഗ് സ്ഥാനാർഥികളെ രംഗത്തിറക്കുന്നതിനു മുമ്പുതന്നെ ചില വിമതരെ സി.പിഎം മത്സരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

