Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഭാഗീയമായി...

വിഭാഗീയമായി പ്രവർത്തിക്കുന്നവർക്ക്​ പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്ന്​ കാനം

text_fields
bookmark_border
kanam rajendran
cancel

തിരുവനന്തപുരം: ബൂർഷ്വാ പാർട്ടികളെ പോലെ വിഭാഗീയവും വ്യക്തി കേന്ദ്രീകൃതവുമായി​ പ്രവർത്തിക്കുന്നവർക്ക്​ സി.പി.ഐയിൽ സ്ഥാനമുണ്ടാവില്ലെന്ന്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി മുഖപത്രമായ നവയുഗത്തിൽ ബ്രാഞ്ച്​ സെക്രട്ടറിമാർക്കുള്ള കത്തിലാണ്​ ഈ മുന്നറിയിപ്പ്​. പാർട്ടി ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിനാൽ ബൂർഷ്വാ പാർട്ടികളെ പോലെ വിഭാഗീയതയും വ്യക്തികേന്ദ്രീകൃതവും സി.പി.ഐയിൽ ഇല്ല. നിരന്തരമായ പാർട്ടി വിദ്യാഭ്യാസത്തിലൂടെ മാർക്സിസം-ലെനിനിസത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങൾ സ്വായത്തമാക്കി സ്വയം വിമർശനാത്മകമായി പരിശോധിച്ച്​ വീഴ്ചകൾ തിരുത്തിയുമാണ്​ സി.പി.ഐ മുന്നോട്ട്​ പോകുന്നത്​.

എപ്പോഴും മാധ്യമങ്ങൾക്ക്​ വാർത്ത ചമച്ചുകൊടുത്ത്​ ജനങ്ങളിൽ മുന്നണിക്കുള്ള വിശ്വാസം തകർക്കുക സി.പി.ഐയുടെ രീതിയല്ല. സി.പി.ഐ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്​. ഏതൊരംഗത്തിനും സ്വാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്​. ഈ ഉൾപാർട്ടി ജനാധിപത്യത്തിന്‍റെ അടിത്തറയിലാണ്​ ജനാധിപത്യ കേന്ദ്രീകരണമെന്ന തത്ത്വം പ്രവർത്തനക്ഷമമാകുന്നതും. പാർട്ടിയുടെ ഓരോ ഘടകത്തിലും കമ്മിറ്റികളിലേക്കും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ജനാധിപത്യപരമാണ്.

ചില ബൂർഷ്വാ മാധ്യമങ്ങളും പാർട്ടിയുടെ ശത്രുക്കളും സി.പി.ഐയിൽ ഗ്രൂപ്പുകളുണ്ടെന്നും മറ്റും വ്യാജ പ്രചാരവേല നടത്തുന്നുണ്ട്​. യഥാർഥത്തിൽ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ ജനാധിപത്യ സ്വഭാവവും ശരിയായ രാഷ്ട്രീയ നിലപാടും കൊണ്ടാണ്​ കൂടുതൽ ജനവിഭാഗങ്ങൾ പാർട്ടിയിലേക്ക്​ കടന്നുവരുന്നത്​. 2017ൽ അംഗസഖ്യ 1.33 ലക്ഷമായിരുന്നു​വെങ്കിൽ 2018 ൽ 1.57 ലക്ഷമായും 2022 ൽ 1.77 ലക്ഷവുമായി വർധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 2017 ൽ 9167 ൽ നിന്ന്​ 2018 ൽ 9968 ആയും 2022 ൽ 11325 ആയും വർധി​െച്ചന്നും കാനം വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kananm rajendran
News Summary - It seems that those who work in a sectarian manner will have no place in the party
Next Story