സ്വർണക്കടത്ത്: െഎ.ടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: യു.എ.ഇ കാൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ െഎ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറോട് വിശദീകരണം തേടും. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചതിലും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുമാണ് വിശദീകരണം തേടുക.
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അവർ നിയമിതയായത് ഏത് സാഹചര്യത്തിലെന്ന് കൃത്യമായി അറിയില്ല. അതിലെ സാഹചര്യം മനസ്സിലാക്കാൻ നോക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചിരുന്നു. സ്വപ്ന സുരേഷിന് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി കിട്ടി, ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് ആരോപണവിധേയ കമ്പനിയുമായുള്ള ബന്ധം എന്നിവയെല്ലാം കൂടുതൽ വിവാദങ്ങൾക്ക് വഴിമരുന്നിടുന്നു.

സ്വപ്ന സുരേഷിന് സ്വർണക്കടത്തുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് പിടികൂടിയ സന്ദർഭത്തിൽ അവരെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടാെയന്ന ആരോപണവും ഉയർന്നു.
യു.എ.ഇ കോൺസുലേറ്റിൽനിന്ന് പുറത്തായ ശേഷം സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിൽ ഇൻഫർമേഷൻ ടെക്നോളജി ഓപറേഷൻസ് ഹെഡ് ആയി എങ്ങനെ ജോലി ലഭിെച്ചന്നത് വ്യക്തമല്ല. യു.എ.ഇ കോൺസുലേറ്റ്, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതരുടെ പിന്തുണയും സ്വപ്നക്ക് ലഭിച്ചിരുന്നതായി വിവരങ്ങളുണ്ട്. സ്വപ്നയെ പിടികൂടിയാൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഐ.ടി സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിെൻറ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നെന്ന് അയൽവാസി അറിയിച്ചിരുന്നു. സ്വപ്ന മാസങ്ങൾക്ക് മുമ്പുവരെ താമസിച്ച മുടവൻമുകൾ ട്രാവൻകൂർ റെസിഡൻറ്സ് ഫ്ലാറ്റിലായിരുന്നു സെക്രട്ടറി എത്തിയിരുന്നതെന്ന് അയൽവാസിയും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹിയുമായ ബാലകൃഷ്ണൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
