10,000 പ്രൈമറി സ്കൂളുകളിലേക്ക് കൂടി നവംബര്‍ ഒന്നു മുതല്‍
text_fieldsതിരുവനന്തപുരം: ഐ.ടി @ സ്കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ മുഴുവന്‍ ലോവര്‍, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് വൈ-ഫൈ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. പതിനായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ നവംബര്‍ ഒന്നു മുതല്‍ രണ്ട് എം.ബി.പി.എസ് വേഗമുള്ള ഡാറ്റ ഉപയോഗപരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. ഡാറ്റ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്കീം ആണിത്.
സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ളാസുകള്‍ ഹൈടെക്കാക്കുന്നതിന്‍െറ തുടര്‍ച്ചയായി പ്രൈമറിതലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്‍െറ തുടക്കമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. 2007 മുതല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അയ്യായിരത്തോളം ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഐ.ടി @ സ്കൂള്‍ നല്‍കുന്നുണ്ട്. പ്രൈമറി തലത്തിലേക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം പതിനയ്യായിരത്തോളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇതു മാറുമെന്ന് ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്രൈമറി തലത്തില്‍ ‘കളിപ്പെട്ടി’ എന്ന പേരില്‍ ഒന്നു മുതല്‍ നാലുവരെ ക്ളാസുകളിലേക്കുള്ള ഐ.സി.ടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്കൂളുകളിലത്തെും. പ്രൈമറി അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം ഒക്ടോബര്‍ 24ന് ആരംഭിക്കും.
പ്രതിവര്‍ഷം നികുതികള്‍ ഉള്‍പ്പെടെ 5000 രൂപയാണ് ഒരു കണക്ഷനുള്ള ചാര്‍ജ്. ഇത്തരം കണക്ഷനുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. 40 ശതമാനം സ്കൂളുകളില്‍ ഡിസംബര്‍ അവസാനത്തോടെയും അവശേഷിക്കുന്നവയില്‍ 2016 മാര്‍ച്ച് 31നകവും ബി.എസ്.എന്‍.എല്‍ കണക്ഷന്‍ പൂര്‍ത്തിയാക്കും.
പരാതി പരിഹാരത്തിന് പ്രത്യേക വെബ്പോര്‍ട്ടല്‍, കാള്‍സെന്‍റര്‍ എന്നിവ ബി.എസ്.എന്‍.എല്‍ സജ്ജമാക്കും. മുന്തിയ പരിഗണനയോടെ പരാതികള്‍ പരിഗണിക്കും. നിലവില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന്‍ നല്‍കിയായിരിക്കും ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
