Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സ്റ്റോറി ആരും...

കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് സന്തോഷം നൽകുന്നു- രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi Links Adani’s US Case, Epstein Files to India-US Trade Deal; Says PM Acted Out of Fear
cancel

ഇടുക്കി: വിദ്വേഷം പരത്തുന്ന കേരള സ്റ്റോറി ആരും കാണുന്നില്ല എന്നതും സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നതും സന്തേഷം നൽകുന്നുവെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുട്ടിക്കാനം മരിയൻ കോളജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽഗാന്ധി. സിനിമയിലുള്ളതല്ല കേരളത്തിന്‍റെ പാരമ്പര്യവും സംസ്കാരമഎന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാം. രാജ്യത്ത് ആകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവത്ക്കരിക്കാനും ആയി ഉപയോഗിക്കുകയാണ്. ഇതിനായി വലിയ തോതിൽ പണം ചെലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്.

കാണാൻ ആളില്ലാതെ ബോക്സ് ഓഫീസിൽ തകർന്ന് വീണിരിക്കുകയാണ് 'കേരളാ സ്റ്റോറി 2; ഗോസ് ബിയോണ്ട്' സിനിമ. 2023ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങുകയാണ് രണ്ടാം ഭാഗം.

കേരളത്തെ അപകീർത്തിപെടുത്താനല്ല മറിച്ച് ഇവിടെയുള്ള ക്രിമിനലുകളെ വെളിച്ചത്തുകൊണ്ടുവരാനാണ് സിനിമ ശ്രമിക്കുന്നത് എന്നായിരുന്നു റിലീസിന് ഹൈകോടതിയുടെ അനുമതി ലഭിച്ച ശേഷം അണിയറ പ്രവർത്തകരുടെ വാദം.കാണാൻ ആളുകളില്ലാത്തതിനാൽ ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് തിയേറ്ററുകൾ.

സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സിനിമയുടെ റിലീസ് ഹൈകോടതി 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ക​ഥ പ​റ​യു​ന്ന സി​നി​മ​ക്ക് ‘കേ​ര​ള സ്റ്റോ​റി 2’ എ​ന്ന് പേ​രി​ട്ട​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും സാ​മു​ദാ​യി​ക ചേ​രി​തി​രി​വി​ന​ട​ക്കം കാ​ര​ണ​മാ​കു​മെ​ന്നു​മായിരുന്നു സിനിമക്ക് നേരെയുണ്ടായ പ്രധാന ആരോപണം.

കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിച്ച പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് 2023ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും ലഭിച്ചത് ഏറെ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala storyRahul GandhiKerala NewsCinema News
News Summary - It makes me happy that no one is watching Kerala Story - Rahul Gandhi
Next Story