ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം പാടില്ലെന്നത് അനാചാരം; ശ്രീനാരായണീയ ക്ഷേത്രങ്ങളും ഇത് പിന്തുടരുന്നു -സച്ചിദാനന്ദ സ്വാമികൾ
text_fieldsശിവഗിരി: ക്ഷേത്രത്തിൽ പ്രവേശിക്കാൽ മേൽവസ്ത്രം പാടില്ലെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമികൾ. മുമ്പ് ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. ഇവരുടെ പുണൂൽ കാണുന്നതിന് വേണ്ടിയാണ് മേൽവസ്ത്രം പാടില്ലെന്ന സമ്പ്രദായം തുടങ്ങിയത്.
ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർഥാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇത് അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ല. ശ്രീനാരായണ ക്ഷേത്രങ്ങളിൽ പോലും ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സച്ചിദാനന്ദ സ്വാമികളുടെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്.
കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

