പത്രങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത
text_fieldsന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് നഗരത്തിൽ
നടന്ന പ്രകടനം
കോഴിക്കോട്: കേരളീയ പൊതുസമൂഹത്തെ ജനാധിപത്യ, സാമൂഹിക, സാംസ്കാരിക ബോധമുള്ളവരാക്കി നിലനിർത്തിയതിൽ ദിനപത്രങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും സമൂഹ മാധ്യമങ്ങളുടെ കാലത്തും ദിനപത്രങ്ങളുടെ മൂല്യം തകരാതെ സംരക്ഷിക്കണമെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് കെ. ജോസ്. ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ (എൻ.പി.എ.എ) സംസ്ഥാന സമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി.കെ. സത്താർ അധ്യക്ഷതവഹിച്ചു.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സമ്മേളന ലോഗോ ഡിസൈനിങ് മത്സര വിജയിക്ക് മേയർ ഡോ. ബീന ഫിലിപ് അവാർഡ് സമ്മാനിച്ചു.
എൻ.പി.എ.എ ദേശീയ വൈസ് പ്രസിഡന്റ് ഭഗവത് നാരായണൻ ചൗരസ്യ മുഖ്യ പ്രഭാഷണം നടത്തി. പത്ര പ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസ്, കർണാടക പത്രവിതരണ കൂട്ടായ്മ സംഘം പ്രസിഡൻറ് ശംഭുലിംഗ, നിസരി സൈനുദ്ദീൻ, ഒ.സി. ഹനീഫ, സി.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. പത്ര ഏജൻറുമാരായി ദീർഘകാലം സേവനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ സ്വാഗതവും ട്രഷറർ പി.വി. അജീഷ് നന്ദിയും പറഞ്ഞു.
പത്രവായനക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പത്ര ഏജൻറുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ നടന്ന പ്രകടനത്തിന് നേതാക്കളായ പി.കെ. സത്താർ, ചേക്കുട്ടി കരിപ്പൂർ, പി.വി. അജീഷ്, സി.പി. അബ്ദുൽ വഹാബ്, സലീം രണ്ടത്താണി, രാമചന്ദ്രൻ നായർ, ടി.പി. ജനാർദൻ, ബാബു വർഗീസ്, അരുൺ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

