ക്ഷേത്രം നിർമിച്ച് വോട്ടുതേടുന്നത് ലോകത്താദ്യം -ഡോ. പരകാല പ്രഭാകർ
text_fieldsപൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർഥികളുമായി സംവദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ
പൊന്നാനി: വികസനകാര്യങ്ങളൊന്നും പറയാതെ ക്ഷേത്രം നിർമിച്ച് വോട്ടുതേടുന്നത് ലോകത്താദ്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ. പൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ മൂല്യങ്ങൾ അപകടത്തിലാണ്. നീതി ആയോഗ് ദേശീയ പാഴ്വസ്തുവാണെന്നും ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ക്ഷേത്രം നിർമിച്ച് വോട്ടുതേടുന്ന പ്രക്രിയയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി, ഐ.സി.എസ്.ആർ കോഓഡിനേറ്റർ കെ. ഇമ്പിച്ചിക്കോയ, സി.സി.എം.വൈ പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു, വിദ്യാർഥികളായ അഭിനന്ദ ബാബുരാജ്, ജലീല നാസർ എന്നിവർ സംസാരിച്ചു.

