സമരത്തിൽ പങ്കെടുക്കുന്നവർ എല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല- എം.വി. ഗോവിന്ദൻ
text_fieldsതളിപ്പറമ്പ്: കോഴിക്കോട് ആവിക്കലിൽ മലിനജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ എല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ രീതിയിൽ നടക്കുന്ന പ്രചാരണം അത് നടത്തുന്നവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണെന്നും മത തീവ്രവാദികൾക്കെതിരെ പറയാൻ ഒരു മടിയും ഇല്ലെന്നും എം.വി. ഗോവിന്ദൻ.
ജന്മനാടായ മൊറാഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടി ഒരു മത വിഭാഗത്തിനും എതിരല്ല. എല്ലാ മതവിഭാഗങ്ങളെയും ഒപ്പം നിർത്തി അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന പ്രസ്ഥാനമാണിത്. അതിനെ വേറെയെവിടെയെങ്കിലും തളച്ചിടാനുള്ള ശ്രമം ആരു നടത്തിയാലും വിജയിക്കില്ല. എം.വി. ഗോവിന്ദൻ പറഞ്ഞു.