Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാവരെയും...

എല്ലാവരെയും തൃപ്തിപ്പെടുത്തി പുനഃസംഘടന സാധ്യമല്ല -മുരളീധരൻ

text_fields
bookmark_border
എല്ലാവരെയും തൃപ്തിപ്പെടുത്തി പുനഃസംഘടന സാധ്യമല്ല -മുരളീധരൻ
cancel

കോഴിക്കോട്​: മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള ഡി.സി.സി പുനഃസംഘടന സാധ്യമല്ലെന്ന്​ കെ. മുരളീധരൻ. പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തിയില്ല. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയത്. ഓണത്തിന് മുമ്പ് കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ചിരുന്നു. പക്ഷേ, വൈകുന്നതായി കെ. മുരളീധരൻ പറഞ്ഞു.

നിയമസഭയിൽ പങ്കെടുക്കാതെയല്ല എം.എൽ.എമാർ ബിസിനസ് നടത്തേണ്ടതെന്ന്​ അൻവർ എം.എൽ.എയുടെ വിദേശയാത്ര സംബന്ധിച്ച്​ മുരളീധരൻ പ്രതികരിച്ചു. ബിസിനസും നടക്കണം എം.എല്‍.എ പണിയും നടക്കണം എന്നുപറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതരപ്രശ്‌നമാണ്​.

താന്‍ ജനങ്ങളുടെ ദാസനല്ല, ജനങ്ങള്‍ ത​‍െൻറ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ ശക്തമായ തിരിച്ചടി സമൂഹത്തില്‍നിന്നുണ്ടാവും. പത്രക്കാർക്കെതിരെ മോശമായ ഭാഷയില്‍ സംസാരിച്ച എം.എല്‍.എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Show Full Article
TAGS:k muraleedharan DCC 
News Summary - it is not possible to satisfy everyone in DCC Reorganization says Muraleedharan
Next Story