പി.വി. അൻവർ യു.ഡി.എഫിനെ പിന്തുണക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പി.വി. അൻവർ യു.ഡി.എഫിനെ പിന്തുണക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് ഒന്നും യു.ഡി.എഫ് ഇതുവരെ ആലോചിച്ചിട്ടില്ല. പി.വി. അൻവറിന്റെ വിഷയങ്ങളൊന്നും യു.ഡി.എഫിൽ ഒരു ഘട്ടത്തിലും ചർച്ചക്ക് വേണ്ടി വന്നിട്ടില്ല.
സമയമാകുമ്പോൾ യു.ഡി.എഫ് ആ കാര്യം ചർച്ച ചെയ്യും. ഏതായാലും ഒരു ഉപതെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. ഒന്നരവർഷത്തിൽ നടക്കുന്ന രാജി ആയതുകൊണ്ട് സ്വാഭാവികം ആയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പീക്കർ പെട്ടെന്ന് തന്നെ ഇന്റിമേഷൻ കൊടുക്കും. ഇന്റിമേഷൻ കൊടുത്തുകഴിഞ്ഞാൽ ഉടൻതന്നെ തെരഞ്ഞെടുപ്പ് തീയതി മറ്റും കാര്യങ്ങൾ ആയിട്ട് പോകാനുള്ള സാധ്യത ഉണ്ട്.
അപ്പോൾ എന്ത് വേണം എന്നുള്ള തീരുമാനം യു.ഡി.എഫ് നേതൃത്വം കൂട്ടായി തീരുമാനിക്കും. ആദ്യം ആലോചിക്കേണ്ടത് പാർട്ടിയിലാണ്, പാർട്ടി ഇത്തരം ഒരു ആലോചന ഒരു ഘട്ടത്തിലും നടത്തിയിട്ടില്ല. പാർട്ടി ആലോചിച്ച ശേഷം യു.ഡി.എഫിൽ ചർച്ച ചെയ്യും. അങ്ങനെ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കും.
അൻവർ ഉന്നയിച്ച വിഷയങ്ങളൊക്കെ നമ്മൾ നേരത്തെ പറഞ്ഞ വിഷയങ്ങളാണ്. ഈ ഗവൺമെൻറ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ആ അഴിമതിക്കെതിരെ ഉള്ള പോരാട്ടം യു.ഡി.എഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് അൻവർ കൂടി പറഞ്ഞപ്പോൾ അത് ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി. ഇടതുപക്ഷ ഗവൺമെൻറിൻറെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ടു വർഷമായി ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന കാര്യമാണ്.
അതേ കാര്യം അതേ കാര്യം ഇടതുപക്ഷ സഹയാത്രികനായ അൻവർ ഉന്നയിക്കുമ്പോൾ അതിൽ കുറെ കൂടി വിശ്വാസ്യത വരുകയാണ്. കൂടെ കിടക്കുന്നവർക്ക് അല്ലേ രാപ്പനി അറിയു. കേരളം കണ്ട ഏറ്റവും അഴിമതി ഗവൺമെൻറാണിത്. കേരളത്തിൻറെ ചരിത്രത്തിൽ ഇതുപോലെ ജനങ്ങളാൽ വെറുക്കപ്പെട്ട ഒരു ഗവൺമെൻറ് ഉണ്ടായിട്ടില്ല. സർക്കാരിനെതിരെ അൻവർ പറഞ്ഞ കാര്യങ്ങളോട് ഞങ്ങൾക്ക് യോജിപ്പാണ്. നേരത്തെ ഞങ്ങൾ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

