Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.സിമാർ ആർ.എസ്.എസ്...

വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: വി.ഡി. സതീശൻ

text_fields
bookmark_border
വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരവും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിന്‍റെ പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും മുഖ‍്യ മന്ത്രി മുന്നറിയിപ്പ് നൽകി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർ.എസ്.എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

'ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം'.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത്. 'സംഘ്പരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.

കേരള സർവകലാശാലാ വി.സി മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാലാ വി.സി ഡി. മാവൂത്ത്, മലയാളം സർവകലാശാലാ വി.സി സി.ആർ. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും നടത്തിയ ആർ.എസ്.എസ് പരിപാടിയിലാണ് വി.സിമാർ പങ്കെടുത്തത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തതിനെതിരെ വിവിധയിടങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. വി.സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിന്തുടരുന്നതെന്ന് മുമ്പ് സി.പി.എമ്മും വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം.ജി, മലയാളം സർവകലാശാലാ വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University VCRSSVD Satheesan
News Summary - It is a serious lapse that VCs attended the RSS program; they must apologize to Kerala: V.D. Satheesan
Next Story