മുസ്‍ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണ; മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുസ്‍ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് വെറും തെറ്റിദ്ധാരണയെന്ന് മുസ്‍ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു.
ഒരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യു.ഡി.എഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും.
ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി പാർട്ടി നന്നായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് ഇടതു വശത്തേക്ക് പോകുമെന്ന എൽ.ഡി.എഫ് വിലയിരുത്തൽ തെറ്റിദ്ധാരണാജനകമാണ്. അവർക്ക് ലീഗിനെ കുറിച്ച് അറിയില്ല. അൻവറിന്റെ മുന്നണി പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. വിഷയം ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടതല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

