ഇന്ത്യ വൻ സാമ്പത്തിക ശക്തിയാകുന്നു എന്നത് വ്യാജ പ്രചരണം -എളമരം കരീം എം.പി
text_fieldsമുക്കം മുസ്ലിം ഓർഫനേജ് 68ാം വാർഷിക വിദ്യാഭ്യാസ എക്സ്പോയോടനുബന്ധിച്ച് 'ഇന്ത്യ നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ എളമരം കരീം എം.പി
സംസാരിക്കുന്നു
മുക്കം: തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യ വൻ സാമ്പത്തിക ശക്തിയായി മാറുന്നു എന്ന പ്രചരണം വ്യാജമാണെന്ന് എളമരം കരീം എം.പി. കോർപറേറ്റുകളെയും ഏതാനും മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് കേന്ദ്ര സർക്കാർ അത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുക്കം മുസ്ലിം ഓർഫനേജ് 68ാം വാർഷിക വിദ്യാഭ്യാസ എക്സ്പോയോടനുബന്ധിച്ച് ‘ഇന്ത്യ നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയത്തെ രാഷ്ട്രശിൽപികൾ ഭരണഘടനയിൽ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും അതിനെ പുനർ നിർവചിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടേണ്ടതുണ്ടെന്നും സെമിനാറിൽ സംസാരിച്ച കെ.എൻ.എ. കാദർ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലിയും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. എക്സ്പോ കോഓഡിനേറ്റർ എം. ഇസ്മായിൽ മോഡറേറ്ററായിരുന്നു.

