Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിളംബരമായി: പൂരം...

വിളംബരമായി: പൂരം കൊടിയേറി മക്കളേ...

text_fields
bookmark_border
വിളംബരമായി: പൂരം കൊടിയേറി മക്കളേ...
cancel
camera_alt

തൃ​ശൂ​ർ പൂ​രം വി​ളം​ബ​ര​ ഭാ​ഗ​മാ​യി കൊ​മ്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ നെ​യ്ത​ല​ക്കാവി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി
തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്നു  (ഫോട്ടോ ടി.​എ​ച്ച്. ജ​ദീ​ർ)

തൃ​ശൂ​ർ: നെ​യ്ത​ല​ക്കാ​വി​ല​മ്മ കൊ​മ്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​റി​ന്റെ ശി​ര​സി​ലേ​റി ശ്രീ​മൂ​ല സ്ഥാ​ന​ത്തി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള നി​ല​പാ​ട് ത​റ​യി​ലെ​ത്തി വി​ളം​ബ​ര​മ​റി​യി​ച്ച​തോ​ടെ തൃ​ശൂ​ർ പൂ​ര​ത്തി​ന് തു​ട​ക്കം. ഇ​ന്നാ​ണ് പൂ​ര​ത്തി​ന്റെ പ്ര​ധാ​ന വി​ശേ​ഷ​ങ്ങ​ളും ച​ട​ങ്ങു​ക​ളും അ​ര​ങ്ങേ​റു​ക. തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​നാ​യു​ള്ള വെ​ടി​മ​രു​ന്ന് നി​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ലൈ​സ​ൻ​സി അ​ട​ക്കം 15ല​ധി​കം ആ​ളു​ക​ൾ മ​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യ​തി​നാ​ൽ ആ​ർ​ഭാ​ട​ങ്ങ​ൾ കു​റ​ച്ചാ​കും പൂ​രം ന​ട​ത്തു​ക എ​ന്ന് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. അ​തു​പ്ര​കാ​രം ഇ​ക്കു​റി ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് ഉ​ണ്ടാ​വി​ല്ല.

കൊ​മ്പ​ൻ ശി​വ​കു​മാ​ർ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന്റെ തെ​ക്കേ ഗോ​പു​ര​ന​ട ത​ള്ളി​ത്തു​റ​ക്കു​ന്ന​ത് കാ​ണാ​ൻ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​​കൊ​ടും​ചൂ​ടി​നെ വെ​ല്ലു​വി​ളി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഗോ​പു​ര​ന​ട ത​ള്ളി​ത്തു​റ​ന്ന് മ​സ്ത​ക​മു​യ​ർ​ത്തി തു​മ്പി​​ക്കൈ ചു​ഴ​റ്റി ശി​വ​കു​മാ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ ആ​ർ​പ്പു​വി​ളി​ച്ചു.

പൂ​ര​വി​ളം​ബ​രം ക​ഴി​ഞ്ഞ​തോ​ടെ തേ​ക്കി​ൻ​കാ​ടും പ​രി​സ​ര​വും നി​റ​ഞ്ഞു​ക​വി​ഞ്ഞ് വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് എ​വി​ടെ​യും. തെ​ക്കേ​ന​ട തു​റ​ന്ന​തോ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ ഘ​ട​ക പൂ​ര​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.

ഊ​ഴ​പ്ര​കാ​രം ക​ണി​മം​ഗ​ലം ശാ​സ്താ​വ്, പ​ന​മു​ക്കു​മ്പി​ള്ളി ശാ​സ്താ​വ്, അ​യ്യ​ന്തോ​ൾ, ചെ​മ്പൂ​ക്കാ​വ്, ലാ​ലൂ​ർ, നെ​യ്ത​ല​ക്കാ​വി​ല​മ്മ, ചൂ​ര​ക്കോ​ട്ടു​കാ​വ്, കാ​ര​മു​ക്ക് എ​ന്നീ ഭ​ഗ​വ​തി​മാ​രും വ​ട​ക്കും​നാ​ഥ​നെ വ​ണ​ങ്ങാ​നെ​ത്തി. ഇ​ന്ന് ഇ​ല​ഞ്ഞി​ത്ത​റ​യി​ലും മ​ഠ​ത്തി​ൽ വ​ര​വി​ലും വാ​ദ്യ​മേ​ള​ങ്ങ​ൾ താ​ളം തീ​ർ​ക്കും. രാ​വി​ലെ 11.30ന് ​മ​ഠ​ത്തി​ൽ വ​ര​വ് പ​ഞ്ച​വാ​ദ്യ​ത്തി​ന് കോ​ങ്ങാ​ട് മ​ധു​വാ​ണ് പ്ര​മാ​ണം. ഇ​ല​ഞ്ഞി​ത്ത​റ മേ​ളം ഉ​ച്ച​ക്ക് 2.30ന് ​ആ​രം​ഭി​ക്കും. ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന കു​ട​മാ​റ്റം 15 മി​നി​റ്റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationThrissur Pooramthrissur districtThrissur NewsKerala News
News Summary - Proclamation: Children, hoist the Pooram flag...
Next Story