Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തപ്ര ആദിവാസി കോളനി പുനരധിവാസത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം

text_fields
bookmark_border
പന്തപ്ര ആദിവാസി കോളനി പുനരധിവാസത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം
cancel

കൊച്ചി: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. കലക്ടർ ഡോ. രേണു രാജ്, ആന്റണി ജോൺ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലത്ത് ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

കോളനി പ്രദേശത്ത് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. പ്രദേശത്ത് നിലവിൽ തകരാറിലായി കിടക്കുന്ന ഫെൻസിങ് സംവിധാനം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും വാച്ചർമാരെ താൽക്കാലികമായി നിയമിക്കാനും ധാരണയായി.

കോളനിയിലെ വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. ഒന്നിടവിട്ട ആഴ്ചകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തണമെന്നും കലക്ടർ പറഞ്ഞു.

കോളനിയിലേക്കുള്ള റോഡ് നിർമാണവും കാലതാമസം കൂടാതെ പൂർത്തീകരിക്കേണ്ടത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ അടിയന്തരമായി പരിഗണിക്കുമെന്നും കലക്ടർ അറിയിച്ചു. രണ്ട് മാസത്തിലൊരിക്കൽ ഇതുസംബന്ധിച്ച അവലോകനയോഗം ചേരാനും തീരുമാനിച്ചു.

കോതമംഗലം പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഡപ്യൂട്ടി കലക്ടർ (എൽ.ആർ) ജെസി ജോൺ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവി കുമാർ മീണ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസ്, കെ.എം നാസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അനിൽ ഭാസ്‌കർ, മറ്റ് ജനപ്രതിനിധികൾ, കോളനി നിവാസികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - It has been decided to take immediate steps for the rehabilitation of Pantapra tribal colony
Next Story