Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ.സി.സി ഓഫിസ്...

എ.ഐ.സി.സി ഓഫിസ് കാഷ്യറുടെ വീട്ടിൽ ആദായനികുതി റെയ്ഡ്

text_fields
bookmark_border
എ.ഐ.സി.സി ഓഫിസ് കാഷ്യറുടെ വീട്ടിൽ ആദായനികുതി റെയ്ഡ്
cancel

തൃപ്പൂണിത്തുറ: ഡൽഹി എ.ഐ.സി.സി ഓഫിസിലെ കാഷ്യറുടെ കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്​ഡ്​. ഡൽഹിയിൽനിന്ന്​ എത്തിയ ആദായ നികുതി അഡീഷനൽ ഡയറക്​ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്​ തുടിയിൽ മാത്യു വർഗീസി​​െൻറ കുരീക്കാട് കൂത്തുപറമ്പ് റോഡിനടു​െത്ത വീട്ടിൽ റെയ്​ഡ്​ നടത്തിയത്​. വെള്ളിയാഴ്​ച രാത്രി ആരംഭിച്ച ​പരിശോധന ശനിയാഴ്​ച വൈകിയാണ്​ പൂർത്തിയായത്​​. ഓണത്തിന്​ നാട്ടിലെത്തിയ മാത്യു വർഗീസ്​ ഡൽഹിക്ക്​ മടങ്ങിയിരുന്നില്ല. അതിനാൽ അദ്ദേഹത്തി​​​െൻറ സാന്നിധ്യത്തിലാണ്​ റെയ്​ഡ്​ നടന്നത്​.

റെയ്​ഡുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥർ ഒന്നും വ്യക്തമാക്കിയിട്ടില്ല. എ.ഐ.സി.സി ട്രഷറർ അഹമ്മദ്​ പ​ട്ടേലുമായി ബന്ധപ്പെട്ട കേസി​​​െൻറ ഭാഗമായാണ്​ കൊച്ചിയിലെ വീട്ടിൽ തിരച്ചിൽ എന്നാണ്​ സൂചന​. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ മാത്യു ഡൽഹിയിൽനിന്ന്​ കേരളത്തിലേക്ക് കടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥർ മാത്യു വർഗീസി​​​െൻറ കുരീക്കാ​െട്ട വീട്ടിലെത്തിയതെന്ന്​ പറയുന്നു. തെല​ങ്കാനയിലും ഡൽഹിയിലും ഓഫിസുകളുള്ള മേഘ്​ന കൺസ്​ട്രഷനുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തി​​​െൻറ ഭാഗമായാണെന്നും കള്ളപ്പണത്തി​​​െൻറ ഉറവിടം കണ്ടെത്താനാണ് അന്വേഷണം നടക്കുന്നതെന്നു​ം പറയപ്പെടുന്നുണ്ട്​. പണമിടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

റെയ്​ഡിന്​ പിന്നിലെ കാരണം പാർട്ടി നേതാക്കൾക്കും വ്യക്തമല്ല. കേരളത്തിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി സ്ഥലം കണ്ടുപിടിച്ചശേഷം​ അവരെ ഒഴിവാക്കിയാണ്​ ഉന്നത ഉദ്യോഗസ്ഥർ റെയ്​ഡ്​ ആരംഭിച്ചത്​. 30 വർഷത്തിലേറെയായി ഡൽഹിയിലാണ് മാത്യു വർഗീസ് താമസിക്കുന്നത്​. ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്​തു​.

കോൺഗ്രസ് ജീവനക്കാരുടെ വസതിയിൽ റെയ്ഡ്
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ്​ പാ​​ർ​​ട്ടി ഓ​​ഫി​​സു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ വ​​സ​​തി​​ക​​ളി​​ൽ ആ​​ദാ​​യ​​നി​​കു​​തി റെ​​യ്​​​ഡ്. എ.​​ഐ.​​സി.​​സി അ​​ക്കൗ​​ണ്ട്​​​സ്​ വി​​ഭാ​​ഗ​​ത്തി​​ലെ മ​​ല​​യാ​​ളി മാ​​ത്യു വ​​ർ​​ഗീ​​സി​െ​ൻ​റ വ​​സ​​തി​​യും റെ​​യ്​​​ഡ്​ ന​​ട​​ന്ന​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
ഡ​​ൽ​​ഹി, കൊ​​ച്ചി തു​​ട​​ങ്ങി വി​​വി​​ധ സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ ന​​ട​​ന്ന റെ​​യ്​​​ഡി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച്​ യൂ​​ത്ത്​ കോ​​ൺ​​ഗ്ര​​സു​​കാ​​ർ ശ​​നി​​യാ​​ഴ്​​​ച ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​െ​ൻ​റ ഡ​​ൽ​​ഹി സ​​ഫ്​​​ദ​​ർ​​ജ​​ങ്​ റോ​​ഡ്​ വ​​സ​​തി​​യി​​ലേ​​ക്ക്​ മാ​​ർ​​ച്ച്​ ന​​ട​​ത്തി. കോ​​ൺ​​ഗ്ര​​സി​​നെ​​യും ജീ​​വ​​ന​​ക്കാ​​രെ​​യും അ​​കാ​​ര​​ണ​​മാ​​യി വേ​​ട്ട​​യാ​​ടു​​ക​​യാ​​ണെ​​ന്നും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​നെ സ​​ർ​​ക്കാ​​ർ ദു​​രു​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്നും പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​വ​​ർ ആ​​രോ​​പി​​ച്ചു.

മു​​റു​​കു​​ന്ന സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യാ​​വ​​സ്​​​ഥ​​യി​​ൽ​​നി​​ന്ന്​ ശ്ര​​ദ്ധ തി​​രി​​ക്കാ​​നാ​​ണ്​ ഈ ​​ശ്ര​​മ​​ങ്ങ​​ളെ​​ന്ന്​ അ​​വ​​ർ ആ​േ​​രാ​​പി​​ച്ചു. ഉ​​ൾ​​ഭ​​യം നി​​റ​​ക്കാ​​നു​​ള്ള വേ​​ല​​യാ​​ണ്​ ന​​ട​​ക്കു​​ന്ന​​തെ​​ന്ന്​ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ആ​​ന​​ന്ദ്​ ശ​​ർ​​മ പ​​റ​​ഞ്ഞു. രാ​​ഷ്​​​ട്രീ​​യ എ​​തി​​രാ​​ളി​​ക​​ളെ പ്ര​​തി​​കാ​​ര ബു​​ദ്ധി​​യോ​​ടെ നേ​​രി​​ടു​​ക​​യാ​​ണ്​ സ​​ർ​​ക്കാ​​റെ​​ന്ന്​ അ​​ദ്ദേ​​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി. കോ​​ൺ​​ഗ്ര​​സ്​ മാ​​ത്ര​​മ​​ല്ല, തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്, ടി.​​ഡി.​​പി, ബി.​​എ​​സ്.​​പി, സ​​മാ​​ജ്​​​വാ​​ദി പാ​​ർ​​ട്ടി തു​​ട​​ങ്ങി നി​​ര​​വ​​ധി പാ​​ർ​​ട്ടി​​ക​​ൾ സ​​മീ​​പ​​കാ​​ല​​ത്ത്​ ഇ​​തി​െ​ൻ​റ ഇ​​ര​​യാ​​യി. ലോ​​ക​​ത്തെ​​ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്പ​​ന്ന പാ​​ർ​​ട്ടി ഇ​​ന്ന്​ ബി.​​ജെ.​​പി​​യാ​​ണ്. ​ഇ​​ല​​ക്​​​​ട​​റ​​ൽ ബോ​​ണ്ടി​െ​ൻ​റ 99 ശ​​ത​​മാ​​ന​​വും ബി.​​ജെ.​​പി​​ക്കാ​​ണ്​ കി​​ട്ടി​​യ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ചെ​​ല​​വാ​​യ തു​​ക​​ക്കു പു​​റ​​മെ​​യാ​​ണി​​ത്. ചു​​രു​​ങ്ങി​​യ​​ത്​ 60,000 കോ​​ടി രൂ​​പ ബി.​​ജെ.​​പി​​ക്ക്​ കി​​ട്ടി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഈ ​​പ​​ണ​​ത്തി​െ​ൻ​റ ഉ​​റ​​വി​​ടം, വി​​നി​​യോ​​ഗം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ച്​ ഒ​​ര​​ന്വേ​​ഷ​​ണ​​വു​​മി​​ല്ല.

ച​​ങ്ങാ​​ത്ത മു​​ത​​ലാ​​ളി​​ത്തം ​പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ഖ​​ജ​​നാ​​വ്​ കാ​​ലി​​യാ​​ക്കു​​ക​​യും റി​​സ​​ർ​​വ്​ ബാ​​ങ്കി​െ​ൻ​റ ക​​രു​​ത​​ൽ നി​​ധി ഊ​​റ്റു​​ക​​യും ചെ​​യ്​​​ത സ​​ർ​​ക്കാ​​റാ​​ണ്​ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​യു​​ടെ ശ​​മ്പ​​ളം വാ​​ങ്ങു​​ന്ന ജീ​​വ​​ന​​ക്കാ​​രെ പേ​​ടി​​പ്പി​​ക്കാ​​ൻ റെ​​യ്​​​ഡ്​ ന​​ട​​ത്തു​​ന്ന​​ത്. മാ​​ന്ദ്യം മാ​​റ്റാ​​നു​​ള്ള ഉ​​ത്സാ​​ഹ​​മാ​​ണ്​ സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കേ​​ണ്ട​​തെ​​ന്ന്​ ആ​​ന​​ന്ദ്​ ശ​​ർ​​മ പ​​റ​​ഞ്ഞു.
എ.​െഎ.സി.സി ഓഫിസ് കാഷ്യറുടെ വീട്ടിൽ ആദായനികുതി റെയ്ഡ് തുടരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsmalayalam newsAICC cashier
News Summary - IT conducts raid at AICC cashier house in Kochi-kerala news
Next Story