Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജി വെക്കുന്നതാണ് ഉചിതമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി

text_fields
bookmark_border
രാജി വെക്കുന്നതാണ് ഉചിതമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയോട് രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈകോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റ സാഹചര്യത്തില്‍ രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രിസൂചിപ്പിച്ചു. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു.

അതേസമയം, കേന്ദ്രനേതൃത്വവുമായി ആലോചിച്ച് രാജിക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് എൻ.സി.പി നേതാക്കള്‍ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It is better to resign-Kerala news
Next Story