Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറമെന്നുകേട്ടാൽ...

മലപ്പുറമെന്നുകേട്ടാൽ വർഗീയത തിളക്കുന്നവരോട്​...

text_fields
bookmark_border
മലപ്പുറമെന്നുകേട്ടാൽ വർഗീയത തിളക്കുന്നവരോട്​...
cancel

ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ, തിളക്കണം ചോര നമുക്ക്​ ഞരമ്പുകളിൽ... മലപ്പുറം എന്ന പേരു കേട്ടാൽ സംഘ്​പരിവാരുകാരിൽ​ പക്ഷേ തിളക്കുക വിഭാഗീയതയാണ്​. മുസ്​ലിം വിരുദ്ധത വിളമ്പാൻ അവർ ഇടക്കിടെ ‘മലപ്പുറ’ത്തി​​െൻറ പേര്​ സംഘി സമൂഹത്തിനിടയിലേക്ക്​ വലിച്ചിടും. നുണപ്രചാരണം നടത്തി ജില്ലയെ താറടിച്ചുകാണിക്കുന്ന പ്രവൃത്തി അവർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബി.ജെ.പി ​േനതാവ്​ മേനകാ ഗാന്ധിയാണ്​ പുതിയ ‘മലപ്പുറം’ കള്ളവുമായി എത്തിയിരിക്കുന്നത്​.

 

കഴിഞ്ഞ ദിവസമാണ്​ ആ ദാരുണ സംഭവമുണ്ടായത്​. സ്​ഫോടക വസ്​തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെത്തുടർന്ന്​ അത്​ പൊട്ടിത്തെറിച്ച്​ ഗർഭിണിയായ ഒരു ആന ചെരിഞ്ഞു. ദിവസങ്ങളോളം വേദന സഹിച്ച്​ പുഴയിൽ കഴിഞ്ഞ ആന മനുഷ്യമനസുകളിൽ വേദനിക്കുന്ന ചിത്രംത​െന്നയായിരുന്നു. സംഭവം തുടങ്ങുന്നത്​ ഇവിടെനിന്നാണ്​. ആന ചരിഞ്ഞ വിഷയവുമായി ബന്ധപ്പെട്ട്​ നിരവധി പ്രതികരണങ്ങൾ വന്നുകൊണ്ടിരുന്നു. അതിനിടെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധിയുടെ ട്വീറ്റുമെത്തി. ട്വീറ്റി​​െൻറ തുടക്കംത​െന്ന മലപ്പുറത്തെ അഭിസംബോധന ചെയ്​തുകൊണ്ടാണ്​. ‘‘മലപ്പുറം തീവ്ര അക്രമണ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്​തമാണ്​, പ്രത്യേകിച്ച്​ മൃഗങ്ങളെ അക്രമിക്കുന്നതിൽ. മൃഗങ്ങൾക്കുനേരെ അക്രമം നടത്തിയവർ​െക്കതിരെ ഒരു നടപടിപോലും ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല.’’ -എന്നായിരുന്നു ട്വീറ്റ്​​.

 മൃഗങ്ങൾ അക്രമിക്കപ്പെടുന്നതിലെ വിഷമമല്ല, മറിച്ച്​ അത്​ മലപ്പുറത്തായതി​​െൻറ അവസരം മുതലെടുക്കാനാുള്ള ആവേശമാണ്​ മേനകയിൽ നിറഞ്ഞത്​. പിന്നാലെ ബൈറ്റും വന്നു. അതിലും മലപ്പുറംത​െന്ന വിഷയം. ആദ്യം മലപ്പുറത്തെ ഒാർഫനേജുകളെക്കുറിച്ച്​-അവി​െട നടക്കുന്നത്​ കുട്ടികളുടെ വിൽപനയാണത്രേ. പിന്നീട്​ ഏറ്റവും കൂടുതൽ ക്രൈം റേറ്റ്​ ഉള്ളതും ​െകാലപാതകങ്ങൾ നടക്കുന്നതും മലപ്പുറത്താണെന്നായി. പിന്നാലെ മലപ്പുറം വർഗീയ ലഹളയുടെ കേന്ദ്രമാണെന്നും പറഞ്ഞശേഷമാണ്​ അവർ ആനയു​െട വിഷയത്തിലേക്ക്​ പോകുന്നത്​​.
കേന്ദ്രമന്ത്രിയായി ഇരുന്ന ഒരാളുടെ ബോധ്യങ്ങൾ എത്രത്തോളമാണെന്ന്​ ഒാർക്കണം. മതവിദ്വേഷം ആളുകളിൽ കുത്തിനിറച്ച്​ വർഗീയത പടർത്താനുള്ള ഒരവസരവും പാഴാക്കരു​െതന്ന ആവേശമായിരുന്നു അവർക്ക്​.  
ഇവി​െട കാര്യങ്ങൾ നിന്നില്ല. സംഘ്​ പരിവാർ അനുകൂലികൾ മലപ്പുറത്തിനെതിരെ സോഷ്യൽമീഡിയയിൽ കാമ്പയിനും തുടങ്ങി. പോസ്​റ്റുകളുടെ വരവുകാണുേമ്പാൾ ഇത്​ ​​ബി.ജെ.പി െഎ.ടി സെൽ ഏറ്റെടുത്തപോലെത്ത​െന്ന. ആന വിഷയത്തിനി​െട സി.എ.എ, ബീഫ്​ വിഷയം തുടങ്ങിയവയെല്ലാം ബി.ജെ.പി പ്രൊഫൈലുകളിൽ നിറഞ്ഞുവരുന്നുണ്ട്​. ഒന്നു വ്യക്​തം. അവരുടെ വിഷയം ആനയല്ല, മലപ്പുറമാണ്​. 

ഇനി ചിലത്​ പരിശോധിക്കാം. എവിടെയാണ്​ അതിദാരുണമായി ആന കൊല്ലപ്പെട്ടത്​? മലപ്പുറത്താണോ? അല്ല. പാലക്കാട്​ ജില്ലയിലെ തിരുവിഴാംകുന്ന്​ അമ്പലപ്പാറയിലാണ്​ സംഭവം. അതുപോലും ചോദിച്ച്​ മനസിലാക്കാൻ മേനകാഗാന്ധിക്ക്​ സമയം കിട്ടാഞ്ഞിട്ടാണോ? ഒരിക്കലുമല്ല, സമയം കിട്ടിയാലും ഇല്ലെങ്കിലും മലപ്പുറം എന്ന വാക്ക്​ വായിൽ വന്നാൽ പി​െന്ന എല്ലാം കൈയിൽനിന്ന്​ പോവും. പഴയ ബീഫ്​ ഫെസ്​റ്റിവലും സി.എ.എ പ്രക്ഷോഭങ്ങളും സംഘ്​ പരിവാറിന്​ കൈകടത്താൻ അവസരം കിട്ടാത്തതി​​െൻറ ദേഷ്യവും എല്ലാംകൂടി ഒരുമിച്ചങ്ങ്​ വരും. പിന്നെ പറയേണ്ടതില്ലല്ലോ.

ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ ഇക്കൂട്ടർക്ക്​ കഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ സത്യം വിളിച്ചുപറയാൻ മറ്റുചിലർ ഇപ്പുറത്തും ഉണ്ടാകും എന്നുകൂടി ഒാർമ വേണം. ഇന്ത്യയിലെ ഏറ്റവും വയലൻറ്​ ജില്ലയാണ്​ മലപ്പുറമെന്ന പ്രസ്​താവനക്കുള്ള മറുപടിയാണ്​ അവർ നിരത്തുന്നത്​. ഡോ. ജിനേഷ്​ പി.എസ്​. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൗ കണക്കുകൾ മതി കാര്യങ്ങൾ വ്യക്​തമാകാൻ.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽനിന്നാണ്​ മേനകാഗാന്ധി പാർലിമ​െൻറിലേക്ക്​ ബി.ജെ.പി ടിക്കറ്റിൽ എത്തിയത്​. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന 2018ലെ കണക്കുപ്രകാരം സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്​റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകള്‍ 55 എണ്ണമാണ്​. അതേ കാലയളവില്‍ മലപ്പുറത്ത് രജിസ്​റ്റര്‍ ചെയ്യപ്പെട്ടത്​ 18 എണ്ണവും. സുൽത്താൻപൂരിൽ രജിസ്​റ്റർ ചെയ്​ത സ്​ത്രീധന മരണങ്ങൾ 22 എണ്ണമാണ്​. മലപ്പുറത്ത്​ അത്​ 2 എണ്ണവും. സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 292 എണ്ണമാണ്​. അതില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 65എണ്ണവും. മലപ്പുറത്ത്​ ഇത്​ 24 ഉം 4 ഉം ആണ്​. ചെറിയൊരു കുറ്റകൃത്യംപോലും കേരളത്തിൽ കൃത്യമായി രേഖ​െപ്പടുത്തപ്പെടുന്നുണ്ട്​ എന്നിരിക്കെയാണ്​ ഇൗ കണക്കുകൾ എന്ന്​ ഒാർക്കണം. അതേസമയം ഉത്തർപ്രദേശിലെ അവസ്​ഥ നമുക്ക്​ അറിയാത്തതല്ല.

ഇവി​െട വിഷയം ആനയും മൃഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളുമൊന്നുമല്ല. കൃത്യമായ അജണ്ടകൾ ഒളിപ്പിച്ചുവെച്ചാണ്​ സംഘ്​ പരിവാരുകാരുടെ ഒാരോ പ്രർത്തനവും. അത​െല്ലങ്കിൽ സ്വന്തം നാടായ ഉത്തർപ്രദേശിൽ കന്നുകാലികൾ നേരിടുന്ന ദുരവസ്​ഥ ഒാരോ ദിവസവും വാർത്തകളിൽ നിറയു​േമ്പാൾ അതേപ്പറ്റി വാ തുറക്കാത്ത മേനകാഗാന്ധി എന്ന മൃഗസ്​നേഹി മലപ്പുറം എന്നുപറഞ്ഞ്​ ആർത്തുവിളിക്കേണ്ട കാര്യമില്ലല്ലോ. അതിനിടെ ആനയുടെ ദാരുണാന്ത്യത്തിൽ വിരാട്​ കോഹ്​ലിയും സുനിൽ ​ഛേത്രിയുമടക്കമുള്ള പ്രമുഖർ വേദന പങ്കുവെച്ചു. കേരളാ ബ്ലാസ്​റ്റേഴ്​സ്​ അവരുടെ ചിഹ്​നമായ ആനയെ ലോഗോയിൽനിന്ന്​ മറച്ചുവെച്ചാണ്​ സങ്കടം പങ്കുവെച്ചത്​. വിഷയത്തിന്​ സാമുദായിക നിറം നൽകി മതവിദ്വേഷം പരത്തുന്നതിനെതിരെ ചില മലയാള ചലച്ചിത്ര താരങ്ങളും രംഗത്തുവന്നു. 

മലപ്പുറത്തിനുനേരെയുള്ള സംഘ്​പരിവാർ ആക്രമണങ്ങൾ ഇത്​ ആദ്യമായിട്ടല്ല. സി.എ.എ പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടായി ഇവിടുത്തുകാർ നടത്തിയ പ്രക്ഷോഭ​െത്ത ഇതുപോലുള്ള നുണകൾ പറഞ്ഞ്​ തകർക്കാൻ ശ്രമിച്ചവരാണവർ. വാക്​സിനേഷൻ വിഷയത്തിലും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും ബി.ജെ.പി നേതാക്കൾ മലപ്പുറത്തിനുനേരെ അഴിച്ചുവിട്ട നുണക്കഥകൾ ഇനിയും ആരും മറന്നിട്ടില്ല. സഹതാപത്തി​​െൻറ മേലാപ്പണിഞ്ഞ്​ അവർ ഇനിയും വരും, ഒരു നാടി​​െൻറ സൗഹൃദവും മത സാഹോദര്യവും വേരോടെ ഇളകിക്കളയാൻ. നമുക്ക്​ ജാഗ്രതയോടെ നിൽക്കാം.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIstandwithmalappuramElephant Death RowMalappuram News
News Summary - IstandwithMalappuram elephantDeath Row-Kerala News
Next Story