കോൺഗ്രസിൽ വീണ്ടും അസ്വാരസ്യം; പാർട്ടിയിലും യു.ഡി.എഫിലും അതൃപ്തി
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം കോൺഗ്രസിൽ വീണ്ടും അസ്വാരസ്യം ഉടലെടുത്തതിൽ പാർട്ടിയിലും ഘടകകക്ഷികളിലും അതൃപ്തി. കെ. മുരളീധരൻ എം.പി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചപ്പോൾ സമാനമായിരുന്നു യു.ഡി.എഫ് കൺവീനർ ബെന്നി െബഹനാെൻറ സ്ഥാനമൊഴിയലും. ഭാരവാഹി പട്ടിക സംബന്ധിച്ച് അഞ്ച് എം.പിമാർ പരാതിയുമായി ഹൈകമാൻഡിനെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫ് അനുകൂല സാഹചര്യം നിലനിൽക്കെ, വിവാദങ്ങളിൽ പാർട്ടിയിൽ ഭൂരിഭാഗത്തിനും കടുത്ത അമർഷമുണ്ട്. വിവാദമുണ്ടാക്കി അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന നിലപാടിലാണ് അവർ.
കെ.പി.സി.സി നിർദേശത്തിെൻറ കൂടി അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജിയെങ്കിലും രാജി രീതി അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തുന്നതായി. എ ഗ്രൂപ്പിലെ ഭിന്നതയാണ് കൂടുതൽ മറനീക്കിയത്. സ്ഥാനം ഒഴിയുന്നതിലെ തർക്കം മൂലം അടുത്ത കാലത്തായി എ ഗ്രൂപ്പുമായി ബെന്നി െബഹനാൻ അകലം പാലിച്ചിരുന്നു. കാര്യങ്ങൾ സങ്കീർണമാക്കിയത് ബെന്നി ആണെന്നാണ് എ ഗ്രൂപ്പ് വികാരം. എം.എം. ഹസനെ കൺവീനറാക്കാൻ നേരത്തേ പാർട്ടിയിലും എ ഗ്രൂപ്പിലും ധാരണയായിരുന്നു. എന്നാൽ, ബെന്നി യഥാസമയം ഒഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.
ബെന്നിയുടെ പിന്നാലെയാണ് കെ. മുരളീധരൻ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇത് കെ.പി.സി.സി നേതൃത്വത്തിന് ഞെട്ടലായി. പലതിലും അതൃപ്തിയുണ്ടെങ്കിലും പാർട്ടിക്ക് പ്രയാസമുണ്ടാകുന്ന ഒന്നും തന്നിൽ നിന്നുണ്ടാകിെല്ലന്ന് മുരളീധരൻ പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ സോണിയ ഗാന്ധിക്കാണ് ഇരുവരും രാജിക്കത്ത് നൽകിയത്. നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കാൻ കൂടിയാണിത്.
കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനമാണ് മുരളീധരെൻറ അതൃപ്തിക്ക് കാരണം. അതൃപ്തി നേരത്തേ ഹൈകമാൻഡിനെയും അറിയിച്ചിരുന്നു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ടി.എൻ. പ്രതാപൻ, ആേൻറാ ആൻറണി, എം.കെ. രാഘവൻ എന്നിവരാണ് ഹൈകമാൻഡിനെ സമീപിച്ചത്. ജനറൽ സെക്രട്ടറിമാരെയും െസക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതാണ് പരാതിക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

