അവിശുദ്ധ കൂട്ടുകെട്ട്; കായംകുളത്തെ സി.പി.എമ്മിൽ പൊട്ടിത്തെറി
text_fieldsകായംകുളം: ബി.ഡി.ജെ.എസുമായി ഉടലെടുത്ത അവിശുദ്ധ കൂട്ടുകെട്ടിനെച്ചൊല്ലി സി.പി.എമ്മിൽ പൊട്ടിത്തെറി. സുഭാഷ് വാസു വിഭാഗം ബി.ഡി.ജെ.എസ് നേതാവിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കുന്നതാണ് വിവാദമായത്.
അവിഭക്ത ബി.ഡി.ജെ.എസ് ജില്ല ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ െറജി മാവനാലാണ് നഗരസഭ 41ാം വാർഡിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത്. 2010ൽ ഇതേ വാർഡിൽ ഇടതു സ്വതന്ത്രനായി വിജയിച്ച ഇദ്ദേഹം കൗൺസിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ബി.ഡി.ജെ.എസിലേക്ക് ചുവട് മാറി. 2015ൽ ഇവിടെ നിന്ന് ബി.ജെ.പി പ്രതിനിധിയാണ് വിജയിച്ചത്. െറജി മാവനാലിെൻറ ഇടപെടലാണ് ബി.ജെ.പിക്ക് അട്ടിമറിജയം സമ്മാനിച്ചത്.
ഇത്തവണ പാർട്ടി നേരിട്ട് മത്സരിച്ച് ശക്തി തെളിയിക്കണമെന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി നിർദേശം. അവഗണിച്ചാണ് ചില നേതാക്കളുടെ താൽപര്യപ്രകാരം ബി.ഡി.ജെ.എസുകാരന് അവസരം ഒരുക്കിയതെന്നാണ് ആക്ഷേപം. ഇടതു സ്ഥാനാർഥിയാക്കിയശേഷവും സുഭാഷ് വാസുവിെൻറ വീട്ടിൽ നടന്ന ബി.ഡി.ജെ.എസ് സംസ്ഥാന പുനഃസംഘടന കമ്മിറ്റിയിൽ െറജി സംബന്ധിച്ചേതാടെ സി.പി.എം നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി.
പ്രതിഷേധമുയർത്തിയ പ്രാദേശിക ഘടകത്തിനു മതിയായ വിശദീകരണം നൽകാൻ കഴിയാതെ കുഴയുകയാണ് നേതാക്കൾ. പേക്ഷ, തൽക്കാലത്തേക്ക് പ്രശ്നം ഒതുക്കിത്തീർക്കാൻ ശരികേടുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് തീരുമാനം അംഗീകരിക്കണമെന്ന തരത്തിലാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി റിപ്പോർട്ട് ചെയ്തതെന്ന് പറയുന്നു.