10 ലക്ഷം നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ വാഹനം തടഞ്ഞു
text_fieldsതിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തിയ വാഹനമാണ് തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. പ്രദേശത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന് വി.എസ്.എസ്.സി അറിയിച്ചു. ഒരു ടണ്ണിന് 2000 രൂപയാണ് ആവശ്യപ്പെട്ടതെന്നും വി.എസ്.എസ്.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈകോടതി ശക്തമായ നിലപാടെടുത്തിരുന്നു.
നോക്കുകൂലി ശക്തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം നോക്കുകൂലിയുടെ പേരിൽ തടഞ്ഞ സംഭവം ഉണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

