`കേരളീയം'; ഭാവി കേരളത്തിന് പുതുവഴി തുറക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്
text_fieldsതിരുവനന്തപുരം: കേരളീയം ഭാവി കേരളത്തിന് പുതുവഴി തുറക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. കേരളീയം 2023 ന് ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളിലും വലിയ സംഭാവനകൾ നൽകാൻ കേരളത്തിന് കഴിയും. കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് പുതിയ പാത തുറക്കാൻ കേരളീയം 2023 ലൂടെ കഴിയും. കേരളീയത്തിൽ നിന്നുയരുന്ന ചർച്ചകൾ പൊതുഇടങ്ങളിലെല്ലാം ചർച്ചയാവണം-അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച്, ഇവിടെ നിന്നു തന്നെ ഉന്നത വിദ്യാഭ്യാസം നേടി സ്പേസ് മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് സോമനാഥ് പറഞ്ഞു. ഡോ. വിക്രം സാരാഭായ് തിരുവനന്തപുരത്തെ തുമ്പയിൽ റോക്കറ്റ് വിക്ഷേപണത്തിെൻറ ആദ്യ ചുവടുവെപ്പുകൾ നടത്തിയ ശേഷമാണ് രാജ്യത്തിെൻറ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്. ഇപ്പോഴിതാ, ചന്ദ്രനിലും ചൊവ്വയിലുമൊക്കെ രാജ്യത്തിെൻറ അഭിമാനമുയർത്താൻ സാധിച്ചു.
ലോകത്ത് എവിടെച്ചെന്നാലും ഇന്ന് മലയാളി സാന്നിധ്യം കാണാൻ കഴിയും. ശാസ്ത്രം, സാങ്കേതിക വിദ്യ, മാനേജ്മെൻറ്, സംരംഭകത്വം തുടങ്ങിയ മേഖലയിലെല്ലാം മലയാളികൾ ലോകത്തിെൻറ പല കോണുകളിലുമെത്തി വ്യക്തിമുദ്ര പതിപ്പിക്കുകയും ഉന്നതമായ സ്ഥാനം കരസ്ഥമാക്കുകയാണ്. ഇതെല്ലാം കേരളത്തിന് അഭിമാനിക്കാവുന്നവയാണെന്നും സോമനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

